സൂപ്പര്‍ സംവിധായകന് എസ്എസ് രാജമൌലി ബാഹുബലി 2ന് ശേഷം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ചുള്ള സൂചനകള്‍ ശരിയായാല്‍ ഇന്ത്യന്‍ സിനിമയിലെ അദ്ഭുതമാകും ആരാധകരുടെ മുന്നിലേക്കെത്തുക.
500 കോടിയുടെ ലോക ബഡ്ജറ്റില്‍ ഒരുക്കുന്ന സിനിമ യില്‍ നായകന്മാരായെത്തുന്നത് സാക്ഷാല്‍ മോഹന്‍ലാലും, ജൂനിയര്‍ എന്‍ ടി ആറും, രാം ചരണ്‍ തേജയും ആണെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നത്.
എന്നാല്‍ സനിമ പറയുന്നത് പുരാണവും ഇതിഹാസവുമൊന്നുമല്ല അധോലോക കഥയാമെന്നും തെലുങ്ക് സിനിമാ ലോകം പറയുന്നു
രാജമൗലിയുടെ പിതാവ് കെ വി വിജയേന്ദ്രപ്രസാദിന്റേതാണ്. ചിത്രത്തിന്റെ തിരക്കഥ. പുലിമുരുകനും ഒടിയനും ശേഷം ഒരിക്കല്‍ കൂടി പീറ്റര്‍ ഹെയ്ന് മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് കരുത്ത്.
മോഹന്‍ലാലിന്റെ ഏറ്റവും കടുത്ത ആരാധകനും ഏറ്റവും അടുത്ത സുഹൃത്തുമാണ് എസ് എസ് രാജമൌലി. ഈ ബ്രഹ്മാണ്ഡചിത്രം സംഭവിക്കുകയാണെങ്കില്‍ അത് ഇന്ത്യന്‍ സിനിമയുടെ ചരിത്രം തന്നെ മാറ്റിയെഴുതും
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here