ദേഹത്ത് വീണ പാമ്പിനെ കണ്ട് അലറി വിളിച്ചോടുന്ന സണ്ണി; സുഹൃത്തുക്കള്‍ നല്‍കിയ ‘പണി’ വിവാദങ്ങളിലേക്ക്

ഷൂട്ടിംഗിനിടയില്‍ ദേഹത്ത് വീണ പാമ്പിനെ കണ്ട് അലറി വിളിച്ചോടുന്ന സണ്ണി ലിയോണിന്റെ വീഡിയോ വൈറലാവുന്നു. സണ്ണിയെ പേടിപ്പിക്കാന്‍ സെലിബ്രിറ്റി മാനേജര്‍ സണ്ണി രജനിയും മേക്കപ്പ് മാന്‍ തോമസ് മൗക്കയും ഒപ്പിച്ച തമാശയായിരുന്നു അത്.

സ്‌ക്രിപ്റ്റ് വായിച്ചു കൊണ്ടിരിക്കുകയായിരുന്ന സണ്ണിയുടെ ദേഹത്തേക്ക് പ്ലാസ്റ്റിക്ക് പമ്പിനെ എടുത്തിട്ടായിരുന്നു ഇവരുടെ പണി. പാമ്പ് ദേഹത്ത് വീണതോടെ സണ്ണി അലറി വിളിച്ചുകൊണ്ട് ഓടുന്നതും വീഡിയോയില്‍ കാണാം. സണ്ണി തന്നെയാണ് വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്.


ഇതിനിടെ മാധ്യമപ്രവര്‍ത്തക ഉപാല ബസു വീഡിയോയ്ക്ക് നല്‍കിയ കമന്റ് വിവാദങ്ങളിലേക്ക് വഴിതെളിയിച്ചു.

ഇത് യഥാര്‍ത്ഥ പാമ്പാണോ എന്നും സണ്ണി അതിനെ വലിച്ചെറിഞ്ഞപ്പോള്‍ പാവം പാമ്പിനൊന്നും പറ്റിയിട്ടുണ്ടാകില്ലെന്നാണ് വിശ്വസിക്കുന്നതെന്നും മൃഗ സംരക്ഷണ സംഘടനയായ പെറ്റയോട് ഇതൊന്ന് ശ്രദ്ധിച്ചോളാനും പറഞ്ഞാണ് ഉപാല കമന്റ് ഇട്ടത്.

ഇതിന് സണ്ണി നല്‍കിയ മറുപടി ഇങ്ങനെ:

ഇത് യഥാര്‍ത്ഥ പാമ്പല്ലെന്നും, തനിക്ക് മൃഗങ്ങളോടുള്ള സ്‌നേഹം ഉപാലയ്ക്ക് അറിയില്ലെന്നും തനിക്ക് പിന്തുണയുമായി വന്നവരോട് ഉപാലയ്ക്ക് വെറുപ്പാണെന്നും അതുകൊണ്ടാണ് ആവശ്യമില്ലാതെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും സണ്ണി മറുപടി നല്‍കി.

ഉപാലയുടെ ഭാഗത്ത് നിന്നും കൂടുതല്‍ ചീത്ത പ്രതികരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ താനവരെ ബ്ലോക്ക് ചെയ്‌തെന്നും സണ്ണി പറഞ്ഞു.

തേരാ ഇന്തസാറാണ് സണ്ണിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സല്‍മാന്‍ ഖാന്റെ സഹോദരനും നിര്‍മാതാവുമായ അര്‍ബാസ് ഖാന്‍ ആണ് നായകന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News