കുഞ്ഞിക്കയെ പൊക്കിയെടുത്ത് വൈഷ്ണവ്; വീഡിയോ വൈറലാകുന്നു

ബോളീവുഡ് കിങ് ഖാന്‍ ഷാരൂഖിനെയും മലയാളികളുടെ ചോക്ലേറ്റ് നായകന്‍ കുഞ്ചാക്കോ ബോബനെയും കൂളായി പൊക്കിയെടുത്ത് സ്റ്റാറായ വൈഷ്ണവ് ഗിരീഷ് നമ്മുടെ കുഞ്ഞിക്കയെ കൂളായിട്ടങ്ങ് പൊക്കി.

ഷാര്‍ജയില്‍ നടന്ന ഒരു റിയാലിറ്റി ഷോ അവാര്‍ഡ്ദാന ചടങ്ങിന്റെ സ്റ്റേജില്‍വച്ചാണ് മലയാളികളുടെ പ്രിയപ്പെട്ട ദുല്‍ഖര്‍ സല്‍മാനെ വൈഷ്ണവ് പൊക്കിയെടുത്തത്.

ആദ്യം ഒന്നു മടിച്ചുനിന്നശേഷമാണ് തന്നെ പൊക്കിയെടുക്കാന്‍ ദുല്‍ഖര്‍ സമ്മതിച്ചത്. ഭാര്യ അമാലിനൊപ്പമാണ് ദുല്‍ഖര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. വൈഷ്ണവ് കുഞ്ഞിക്കയെ പൊക്കിയെടുക്കുന്നത് കണ്ട് ഭാര്യ ചിരിക്കുന്നുണ്ടായിരുന്നു.

ഒരു ഹിന്ദി റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നായികമാരെ കൂളായിട്ട് പൊക്കുന്ന ഷാരൂഖിനെ ഷോയിലെ കണ്ടസ്റ്റന്റ് ആയ വൈഷ്ണവ് പൊക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News