രാജ്യത്ത് ഇടതുപക്ഷ പ്രസ്ഥാനം വളരണമെന്ന് കെ ശങ്കരനാരായണന്‍; വിമോചന സമരം തെറ്റായിപ്പോയി, ഇപ്പോള്‍ ഖേദിക്കുന്നവരുണ്ടാകും

കാസര്‍ഗോഡ്: രാജ്യത്ത് ഇടതുപക്ഷ പ്രസ്ഥാനം വളരണമെന്ന് കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര ഗവര്‍ണറുമായിരുന്ന കെ ശങ്കരനാരായണന്‍. 59ലെ വിമോചന സമരം തെറ്റായിപ്പോയി. എല്ലാം കഴിഞ്ഞിട്ട് തെറ്റായിപ്പോയി എന്ന് പറയുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ സമ്പ്രദായത്തില്‍ കൂടി തെരഞ്ഞെടുത്ത ഒരു ഗവണ്മെന്റിനെ ജനാധിപത്യ സമ്പ്രദായത്തിലൂടെ തന്നെയാണ് പുറത്താക്കേണ്ടത്. 1959 ലെ വിമോചന സമരത്തില്‍ അങ്ങനെയല്ല സംഭവിച്ചത്. അതിനെക്കുറിച്ച് ഇപ്പോള്‍ ഖേദിക്കുന്നവരുണ്ടാകും.

എന്നാല്‍ എല്ലാം കഴിഞ്ഞ് ചെയ്തത് തെറ്റായിപ്പോയി എന്ന് പറയുന്നതില്‍ ഒരു കാര്യവുമില്ല. അന്ന് ആലോചിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് നടന്ന എംകെ നമ്പ്യാര്‍ ചരമ വാര്‍ഷികദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ ശങ്കരനാരായണന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News