അമിത് ഷായെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന ബിജെപി നേതാവ്; സൊഹ്‌റാബുദ്ദീന്‍ കേസില്‍ പുനരന്വേഷണം വേണമെന്ന് യശ്വന്ത് സിന്‍ഹ

ദില്ലി: ബിജെപി ദേശീയഅധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പുനരന്വേഷണം വേണമെന്ന് ബിജെപി നേതാവ് കൂടിയായ യശ്വന്ത് സിന്‍ഹ. സംഭവത്തില്‍ സുപ്രീംകോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് സിന്‍ഹയുടെ ആവശ്യം.

കേസില്‍ തുടക്കം മുതല്‍ ഒത്തുതീര്‍പ്പുകള്‍ നടന്നതായി സംശയിക്കണം. വാദം കേട്ട ജഡ്ജി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടതും ഈ ജഡ്ജിക്ക് ബോംബെ ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജി നൂറുകോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണവും അതീവ ഗൗരവമുള്ളതാണെന്നും അദേഹം പറഞ്ഞു. ഈ സംശയങ്ങള്‍ നീക്കാനുള്ള ബാധ്യത ജുഡീഷ്യറിക്കുണ്ടെന്നും സിന്‍ഹ പറഞ്ഞു.

സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യ കൗസര്‍ബീയെയും 2005 നവംബറില്‍ ഗുജറാത്ത് പൊലീസിലെ ഭീകരവിരുദ്ധ സംഘം വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി എന്നതാണ് കേസ്.

അമിത് ഷായ്ക്ക് പങ്കുള്ള കേസില്‍, വാദം കേട്ട ജഡ്ജി ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News