ബാഹുബലിയുടെ കേച്ച വരുന്നു; ‘പതിനെട്ടാംപടി’യില്‍

ഏഷ്യയിലെ വിഖ്യാത സ്റ്റണ്ട് മാസ്റ്റര്‍മാരില്‍ ഒരാളായ കേച്ച കംബക്ഡി മലയാള സിനിമയിലേക്ക്. ഓഗസ്റ്റ് സിനിമ നിര്‍മ്മിച്ച് ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പതിനെട്ടാംപടി എന്ന സിനിമയിലെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിക്കൊണ്ടാണ് മാസ്റ്റര്‍ കേച്ചയും സംഘവും മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.

കേച്ചയും ജെയ്ക്ക സ്റ്റന്‍ഡ് ടീമും തലസ്ഥാനത്ത് ക്യാമ്പ് ചെയ്താണ് പുതുമുഖകള്‍ അണിനിരക്കുന്ന പതിനെട്ടാം പടിയ്ക്കായി സംഘട്ടനം ഒരുക്കുന്നത്.

ഓഗസ്റ്റ് സിനിമ നിര്‍മ്മിച്ച് ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയ്ക്ക് പ്രത്യേകതകള്‍ ഏറെയാണ്. ജാപ്പനീസ്,തായ് ലാന്‍ഡ് സിനിമകളിലെ വിഖ്യാത സ്റ്റന്‍ഡ് മാസ്റ്റര്‍ കേച്ച കംബക്ഡി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത് പതിനെട്ടാം പടിയിലൂടെ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത.

പതിനെട്ടാം പടയ്ക്ക് സംഘട്ടനം ഒരുക്കാനായി കേച്ചും ജെയ്ക്ക സ്റ്റന്‍ഡ് ടീമും തലസ്ഥാനത്തെത്തി പണിയും തുടങ്ങിയിരിക്കുന്നു. തിരുവനന്തപുരത്ത് തന്നെ ക്യാമ്പ് ചെയ്താണ് മാസ്റ്റര്‍ കേച്ച് തന്റെ ആദ്യമലയാള ചിത്രത്തിലെ 65 പുതിയ അഭിനേതാക്കള്‍ക്ക് സംഘട്ടനത്തിന്റെ മാസ്മരികത പകര്‍ന്നുനല്‍കുന്നത്.

ഹോളിവുഡ് സിനിമകള്‍ക്ക് പുറമെ കമലഹാസനൊപ്പം വിശ്വരൂപത്തിന്റെ രണ്ട് ഭാഗങ്ങള്‍, വിജയുടെ തുപ്പാക്കി, അജിത്തിന്റെ ആരംഭം, ബില്ല 2,ടൈഗര്‍ ഷെറോഫിന്റെ ബാഗി എന്നിങ്ങനെ പോകുന്നു കേച്ച മാസ്റ്ററുടെ സംഘട്ടനമികവ് പ്രകടമായ ചിത്രങ്ങള്‍.

അല്ലുഅര്‍ജ്ജുന്‍, രാം ചരണ്‍, ജോണ്‍ എബ്രഹാം എന്നിവരുടെ ശ്രദ്ധേയമായ നിരവധി സംഘട്ടനങ്ങള്‍ക്കുപിന്നിലും കേച്ചയുടെയും സംഘത്തിന്റെയും ആക്ഷന്‍ കോറിയോഗ്രാഫി തന്നെ.

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2ലെ അറുപത് ശതമാനം സംഘട്ടന രംഗങ്ങളും മാസ്റ്റര്‍ കേച്ചയുടെ സൃഷ്ടിയാണ്. 15 വര്‍ഷമായി സംഘട്ടന കോറിയോഗ്രാഫി രംഗത്തുള്ള മാസ്റ്റര്‍ കേച്ച തായ് ലാന്‍ഡിലെ സൗത്ത് ബാങ്കോക്ക് സ്വദേശിയാണ്. ഇന്‍ഡ്യന്‍ സിനിമകളടക്കം 25 ചിത്രങ്ങളില്‍ അഭിനേതാവായും മാസ്റ്റര്‍ കേച്ച അഭ്രപാളിയിലെത്തിയിട്ടുണ്ട്.

ഓഡിഷനിലൂടെയും പരിശീലനകളരിയിലൂടെയും തെരഞ്ഞെടുത്ത 65 പുതുമുഖങ്ങളാണ് പതിനെട്ടാം പടിയുടെ മറ്റൊരു ഹൈലൈറ്റ്.ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തമാസം ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News