ജിമ്മിക്കി കമ്മലിനും പൂമരത്തിനും ശേഷമിതാ ‘മെക്ക് ആന്തം’; ക്വീന്‍ മേക്കിംഗ് വീഡിയോയും തകര്‍പ്പന്‍

എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളുടെ കഥ പറയുന്ന പുതുമുഖ ചിത്രം ‘ക്വീനി’ന്റെ മേക്കിംഗ് വീഡിയോയും തരംഗമാകുന്നു. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ വീഡിയോ കണ്ടത് ലക്ഷങ്ങളാണ്.

ആണ്‍കുട്ടികളുടെ തട്ടകമായ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ ഒരു പെണ്‍കുട്ടി എത്തുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്തത് ഡിജോ ജോസ് ആന്റണിയാണ്.

ദ്രുവങ്ങള്‍ 16 സിനിമയുടെ അസോസിയേറ്റ് ക്യാമറാമാന്‍ സുരേഷ് ഗോപിയാണ് ക്യാമറ കെെകാര്യം ചെയ്തിരിക്കുന്നത്.

ഷെരിസ് മുഹമ്മദ്, ജെബിന്‍ ജോസഫ് ആന്റണി എന്നിവരാണ് കഥ ഒരുക്കിയിരിക്കുന്നത്. ജെയ്ക്‌സ് ബിജോയിയുടേതാണ് സംഗീതം. ഷിബു കെ മൊയ്തീന്‍, റിന്‍ഷാദ് വെള്ളോടത്തില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് സാഗര്‍ ദാസാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News