ലോകത്തെ വിസ്മയിപ്പിച്ച മാറഡോണയെ മുന്‍ഭാര്യയും മക്കളും പറ്റിച്ചു

അദ്ഭുതങ്ങള്‍ ഒളിപ്പിച്ച ബൂട്ട് കൊണ്ട് ലോക ഫുട്‌ബോളിനെ ഞെട്ടിച്ച ഇതിഹാസമാണ് സാക്ഷാല്‍ ഡിഗോ മാറഡോണ.

എതിര്‍ കളിക്കാരെ ഡ്രിബിള്‍ ചെയ്ത് നാണം കെടുത്തിയ മാറഡോണയെ ജീവിതത്തില്‍ മുന്‍ ഭാര്യയും മക്കളും ഫൗള്‍ ചെയ്തിരിക്കുകയാണ്. അവര്‍ തന്റെ പണം തട്ടിയെടുത്തെന്നാണ് മാറഡോണ പരാതിപ്പെട്ടിരിക്കുന്നത്.

ഒന്നും, രണ്ടും രൂപയല്ല 29 കോടി രൂപയാണ് മാറഡോണയെ പറ്റിച്ച് മുന്‍ ഭാര്യയും മക്കളും അടിച്ച് മാറ്റിയത്. 2000 മുതല്‍ 2015 വരെയുള്ള കാലയളവിലാണ് മാറഡോണയുടെ പണം ഇവര്‍ സ്വന്തമാക്കിയത്.

മുന്‍ ഭാര്യ ക്ലോഡിയ വില്ലഫെയ്ന്‍, മക്കളായ ഡെല്‍മ, ജിയാനിന എന്നിവര്‍ ചേര്‍ന്ന് പണം ഉറുഗ്വായിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നും പിന്നീട് ഈ പണം ഉപയോഗിച്ച് വസ്തുവകകള്‍ വാങ്ങിയെന്നും മാറഡോണ ആരോപിക്കുന്നു. സ്പാനിഷ് മാധ്യമമായ മാര്‍കയാണ് മാറഡോണയുടെ ആരോപണം പുറത്ത് കൊണ്ടുവന്നത്.

പണം തട്ടിയെടുത്തതിന് തെളിവും തങ്ങളുടെ കയ്യില്‍ ഉണ്ടെന്നാണ് മാറഡോണയുടെ അഭിഭാഷകന്‍ പറയുന്നത്. മകള്‍ ജജിയാനിനയെ കസ്റ്റഡിയില്‍ എടുക്കണമെന്നും മാറഡോണയുടെ അഭിഭാഷകന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ അച്ഛന്റെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് ഭാര്യയും, മക്കളും രംഗത്തെത്തി.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് മാറഡോണ ഉന്നയിക്കുന്നതെന്ന് ജിയാനിന ട്വിറ്ററില്‍ കുറിച്ചു. 1998ലാണ് മാറഡോണ ക്ലോഡിയയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ 2003ല്‍ ഈ ബന്ധം തകരുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here