കോണ്‍ഗ്രസുമായി രാഷ്ട്രീയ കൂട്ടുകെട്ട് സിപിഐഎം അംഗീകരിക്കുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കോണ്‍ഗ്രസുമായി രാഷ്ട്രീയ കൂട്ടുകെട്ട് എന്ന ആശയം സിപിഐഎം അംഗീകരിക്കുന്നില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോടിയേരി പറയുന്നു:

കോണ്‍ഗ്രസുമായി രാഷ്ട്രീയ കൂട്ടുകെട്ട് എന്ന ആശയം സിപിഐഎം അംഗീകരിക്കുന്നില്ല. വര്‍ഗീയതയ്‌ക്കെതിരെ വിശാലമായ വേദിയാവാം. എന്നാല്‍, നയപരമായി യോജിച്ചുമാത്രമേ രാഷ്ട്രീയ സഖ്യം പാടുള്ളു. അല്ലെങ്കില്‍ വിപരീത ഫലമുണ്ടാവും.

2004ല്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അധികാരത്തിലെത്തിയ യുപിഎ സര്‍ക്കാരിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് ഉദാരവല്‍ക്കരണ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരായ സഖ്യം വളര്‍ത്താന്‍ തയ്യാറായില്ല. സംഘപരിവാര്‍ ശക്തികളെ ഒറ്റപ്പെടുത്താനും കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല.

അമേരിക്കന്‍ സാമ്രാജ്യത്വവുമായി തന്ത്രപരമായ സഖ്യമുണ്ടാക്കിയപ്പോഴാണ് ഇടതുപക്ഷം അവര്‍ക്കുള്ള പിന്തുണ പിന്‍വലിച്ചത്. കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്‍പ്പെട്ട സിപിഐ ഭട്ടിണ്ട കോണ്‍ഗ്രസില്‍ വെച്ച് സഖ്യം തെറ്റെന്ന് വിലയിരുത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രൂപീകരണത്തില്‍ പങ്കാളിയായതാണ്.

വര്‍ഗീയതയ്ക്കും കോര്‍പ്പറേറ്റ് വല്‍ക്കരണത്തിനുമെതിരായ ശക്തമായ ജനകീയ പോരാട്ടം നടത്തിയാണ് രാഷ്ട്രീയ ബദല്‍ യാഥാര്‍ത്ഥ്യമാക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News