ശാസ്‌ത്രോത്സവത്തില്‍ പാലക്കാട് ചാമ്പ്യന്‍മാര്‍; മലപ്പുറവും കോഴിക്കോടും രണ്ടും മൂന്നും സ്ഥാനത്ത്

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ പാലക്കാട് ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി. മലപ്പുറവും കോഴിക്കോടും രണ്ടും മൂന്നും സ്ഥാനം നേടി.

വിവിധ മേളകളില്‍ നിന്നായി 46,586 പോയിന്റ് നേടിയാണ് പാലക്കാട് ചാമ്പ്യന്‍മാരായത്. 46,359 പോയിന്റോടെ മലപ്പുറം രണ്ടാം സ്ഥാനവും 46,352 പോയിന്റുളള ആതിഥേയരായ കോഴിക്കോട് മൂന്നാം സ്ഥാനവും നേടി.

വിജയികള്‍ക്കുളള ട്രോഫികള്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ കടന്നപ്പളളി രാമചന്ദ്രന്‍, ടിപി രാമകൃഷ്ണന്‍ എന്നിവര്‍ വിതരണം ചെയ്തു.

ശാസ്ത്രമേളയില്‍ എറണാകുളമാണ് ജേതാക്കളായത്. കണ്ണൂര്‍, പാലക്കാട് ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനം നേടി.

ഗണിതശാസ്ത്രമേളയില്‍ കണ്ണൂരാണ് ജേതാക്കള്‍. കോഴിക്കോടിന് രണ്ടാം സ്ഥാനവും മലപ്പുറത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു.

സാമൂഹ്യശാസ്ത്രമേളയില്‍ 179 പോയിന്റ് നേടി കാസര്‍ഗോഡ്, തിരുവനന്തപുരം ജില്ലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു. തൃശൂരിനാണ് രണ്ടാം സ്ഥാനം.

പ്രവൃത്തി പരിചയമേളയില്‍ പാലക്കാട് ജേതാക്കളായി. മലപ്പുറം രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി.

ഐടി മേളയില്‍ കണ്ണൂരിനാണ് കിരീടം, മലപ്പുറ, കോഴിക്കോട് ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനം നേടി.

വൊക്കേഷണല്‍ എക്‌സപോയില്‍ കൊല്ലം മേഖലയ്ക്കാണ് ഒന്നാം സ്ഥാനം. എറണാകുളം രണ്ടാമതെത്തി.

ശാരീരിക വൈകല്യമുളള കുട്ടികള്‍ക്കായുളള മത്സര വിജയികള്‍ക്കും ചടങ്ങില്‍ ട്രോഫികള്‍ വിതരണം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News