അമേരിക്കയെ പ്രതിനിധീകരിക്കേണ്ടത് സിഎന്‍എന്നിന്റെ പണിയല്ല; ട്രംപിന്റെ അധിക്ഷേപത്തിന് ഗംഭീരമറുപടി

അമേരിക്കയിലെ ഏറ്റവും വലിയ മാധ്യമസ്ഥാപനമായ സിഎന്‍എന്നിനെ വീണ്ടും അധിക്ഷേപിച്ച് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. ഫോക്‌സ് ന്യൂസിനെ പിന്തുണച്ചും സിഎന്‍എന്നിനെ തളളിപ്പറഞ്ഞുമുളള ട്രംപിന്റെ ട്വീറ്റ് ഇതിനകം വിവാദങ്ങള്‍ ക്ഷണിച്ച് വരുത്തിയിട്ടുണ്ട്.

അമേരിക്കയ്ക്ക് സിഎന്‍എന്നിനേക്കാള്‍ പ്രധാനം ഫോക്‌സ് ന്യൂസ് ആണെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. അമേരിക്കയ്ക്ക് പുറത്ത് സിഎന്‍എന്‍ ഇപ്പോഴും മുന്‍ നിരയിലാണ്. പക്ഷേ കളള വാര്‍ത്തകളാണ് സിഎന്‍എന്‍ പടച്ചിവിടുന്നതെന്ന തരത്തില്‍ ബ്രായ്ക്കറ്റില്‍ ഫെയ്ക്ക് ന്യൂസ് എന്ന് രേഖപ്പെടുത്തി വന്‍ വിമര്‍ശനവും ട്രംപ് ഉന്നയിച്ചു.

അക്കാര്യം ആരും തിരിച്ചറിയുന്നില്ലെന്നും അമേരിക്കന്‍ പ്രതിച്ഛായയെ ലോകത്തിനുമുന്നില്‍ സിഎന്‍എന്‍ പരിതാപകരമാക്കുകയാണെന്നും ട്വീറ്റില്‍ പറയുന്നു.

എന്നാല്‍ മിനിറ്റുകള്‍ക്കകം സിഎന്‍എന്‍ അധികൃതര്‍ ട്രംപിന് മറുപടി നല്‍കി. അമേരിക്കയെ പ്രതിനിധീകരിക്കേണ്ടത് സിഎന്‍എന്നിന്റെ പണിയല്ലെന്നായിരുന്നു മറുപടി. പ്രസിഡന്റാണ് അമേരിക്കയെ പ്രതിനിധീകരിക്കേണ്ടതെന്നും സിഎന്‍എന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ക്കെതിരേ ട്രംപ് മുമ്പും രംഗത്തെത്തിയിട്ടുണ്ട്. സിഎന്‍എന്‍ ഫ്രോഡ് ന്യൂസാണെന്ന് നേരത്തെ ട്രംപ് പറഞ്ഞതും വിവാദമായിരുന്നു. നിയമപരമായ നടപടിയ്ക്ക് സിഎന്‍എന്‍ മുതിര്‍ന്നെങ്കിലും പിന്നീട് വിദഗ്ദ്ധ നിയോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പിന്‍മാറുകയുമായിരുന്നു.

എന്നാല്‍ വീണ്ടും ആക്ഷേപിച്ച് ട്വീറ്റ് ചെയ്തതോടെ സിഎന്‍എന്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News