മക്കയിലും മദീനയിലും ഫോട്ടോഗ്രഫി നിരോധനം

മക്ക: തീര്‍ഥാടനകേന്ദ്രങ്ങളായ മക്കയിലെയും മദീനയിലെയും പള്ളികളില്‍ ഫോട്ടോഗ്രഫി നിരോധിച്ച് ഹജ്ജ് ഔഖാഫ് ഭരണവിഭാഗം.

ഇനി മുതല്‍ ഹറം മസ്ജിദുകളിലും പരിസരത്തും ഫോട്ടോ എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും അനുവദിക്കില്ല. നിയമലംഘിക്കുന്നവരുടെ ക്യാമറകളും ഫോണുകളും പിടിച്ചെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

എംബസികള്‍ക്കും ഹജ്ജ് ഉംറ സര്‍വീസ് കമ്പനികള്‍ക്കും ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.

കൂട്ടമായി ഫോട്ടോ എടുക്കുന്നത് മറ്റ് തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന നിരീക്ഷണത്തെത്തുടര്‍ന്നാണ് നിരോധനം. ചിലര്‍ അവരുടെ രാജ്യത്തിന്റെ പതാകയുമേന്തിയാണ് ചിത്രമെടുക്കുന്നത്. ഇത് സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News