‘എന്റെ ചുണ്ടിലെ ചിരി, ചങ്കിലെ ചോര’; ഭാര്യയുടെ ഓര്‍മ്മയ്ക്കായി ചിത്രം പച്ചകുത്തി ബിജിപാല്‍

അകാലത്തില്‍ പൊലിഞ്ഞുപോയ ഭാര്യയുടെ ഓര്‍മ്മയ്ക്കായി ചിത്രം കയ്യില്‍ പച്ചകുത്തി ബിജിപാല്‍. എന്റെ ചുണ്ടിലെ ചിരി ചങ്കിലെ ചോര എന്നാണ് ശാന്തിയുടെ ചിത്രത്തിനോടൊപ്പം ബിജിപാല്‍ പച്ചകുത്തിയിരിക്കുന്നത്.

കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഇങ്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്.

കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ബിജിപാലിന്റെ ഭാര്യ ശാന്തി നിര്യാതയായത്. അറിയപ്പെടുന്ന നര്‍ത്തകിയായ ശാന്തിയും ബിജിപാലും 2002ലാണ് വിവാഹിതരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News