വിദ്യാര്‍ഥിനികളുടെ കൂട്ട ആത്മഹത്യ, മാര്‍ക്ക് കുറഞ്ഞതിന്റെ പേരിലല്ല; സത്യാവസ്ഥ ഇതാണ്

ചെന്നൈ: വെല്ലൂരില്‍ നാല് വിദ്യാര്‍ഥിനികള്‍ കൂട്ട ആത്മഹത്യ ചെയ്തത് മാര്‍ക്ക് കുറഞ്ഞതിന്റെ പേരിലല്ലെന്ന് സഹപാഠികളുടെ വെളിപ്പെടുത്തല്‍.

പ്രിന്‍സിപ്പലും അധ്യാപകരും ജാതിപ്പേര് വിളിച്ച് അപമാനിച്ചതിന്റെ പേരിലാണ് വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തതെന്ന് സഹപാഠികള്‍ പറഞ്ഞു.

ആരക്കോണം പണപ്പാക്കം സ്‌കൂളിലെ രേവതി, ശങ്കരി, ദീപിക, മനീഷ എന്നിവരാണ് കഴിഞ്ഞദിവസം കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. മാര്‍ക്ക് കുറഞ്ഞതിന് അധ്യാപിക വഴക്കുപറഞ്ഞതില്‍ മനംനൊന്താണ് ആത്മഹത്യ എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരങ്ങള്‍. എന്നാല്‍ പത്താം ക്ലാസ്സില്‍ തൊണ്ണൂറ് ശതമാനത്തോളം മാര്‍ക്ക് വാങ്ങിയവരാണ് മരിച്ച വിദ്യാര്‍ഥിനികള്‍.

നന്നായി പരീക്ഷ എഴുതിയിട്ടും മാര്‍ക്ക് നല്‍കാത്തത് കുട്ടികള്‍ ചോദ്യം ചെയ്തിരുന്നെന്നും ഇതിന് പിന്നാലെ അധ്യാപകര്‍ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയായിരുന്നെന്ന് സഹപാഠികള്‍ പറഞ്ഞു.

അതേസമയം, നാല് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തിട്ടും തമിഴ്‌നാട് മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ ഇതുവരെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. ഇതിനെതിരെയും പ്രതിഷേധം ശക്തമാവുകയാണ്.

Photo Courtesy: The Indian Express

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News