വയറ്റില്‍ 263 നാണയങ്ങളും നൂറ് ആണികളും; 35കാരന്റെ വയറ്റില്‍ അഞ്ച് കിലോ ഇരുമ്പ്

മധ്യപ്രദേശിലെ സത്‌ന സ്വദേശിയായ യുവാവിന്റെ വയറിനുള്ളില്‍ നിന്ന് ശസ്ത്രക്രിയ വഴി ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 263 നാണയങ്ങളും 100 ആണികളും.

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 35കാരനായ മുഹമ്മദ് മക്‌സുദിന്റെ വയറിനുള്ളില്‍ നിന്ന് നാണയങ്ങളും ആണികളും സൂചികളുടമടക്കം അഞ്ച് കിലോയുടെ ഇരുമ്പ് വസ്തുക്കള്‍ കണ്ടെത്തി.

ആശുപത്രിയിലെത്തിയ മുഹമ്മദ് മക്‌സുദിന്റെ എക്‌സ്‌റേ പരിശോധനയില്‍ ഇരുമ്പിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാളെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

സത്‌നാമിന്റെ വയറുവേദന ഭക്ഷ്യ വിഷബാധയാണെന്നാണ് ആദ്യം കരുതിയിരുന്നതെന്നും എക്‌സ്‌റേ എടുത്തപ്പോഴാണ് കാരണം മനസ്സിലായതെന്നും ഡോക്ടര്‍ പ്രിയങ്ക ശര്‍മ്മ പറഞ്ഞു.

മണിക്കൂറുകള്‍ നീണ്ട സര്‍ജറിക്കൊടുവിലാണ് ആറംഗ ഡോക്ടര്‍മാരുടെ സംഘം ഇരുമ്പ് വസ്തുക്കള്‍ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്യുന്നത്. 263 നാണയങ്ങള്‍, നാല് സൂചികള്‍, നൂറോളം ആണികള്‍, പത്തിലധികം ഷേവിങ് ബ്ലേഡുകള്‍, കുപ്പി കഷണങ്ങള്‍ എന്നിവയാണ് നീക്കം ചെയ്തത്.

മക്‌സൂദ് സുഖംപ്രാപിച്ച് വരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here