കുറ്റവാളി പ്രബലനാണോയെന്ന് നോക്കിയല്ല, പൊലീസ് പ്രവര്‍ത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി; കുറ്റവാളിയാണോ എന്ന കാര്യമാണ് പരിഗണിക്കേണ്ടത്

പത്തനംതിട്ട: രജിസ്റ്റര്‍ ചെയ്യുന്ന കേസിലെ കുറ്റവാളി പ്രബലനാണോയെന്ന് നോക്കിയല്ല പൊലീസ് പ്രവര്‍ത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മറിച്ച് കുറ്റവാളിയാണോ എന്ന കാര്യമാണ് പൊലീസ് പരിഗണിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. അടൂരില്‍ പൊലീസ് പാസിംഗ് ഔട്ട് ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊലീസ് ജനങ്ങളുടെ ശത്രുവാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റം സൗഹാര്‍ദ്ദപരമായിരിക്കണം. ചിലപ്പോള്‍ ഇക്കാര്യം മറന്ന് പൊലീസ് പ്രവര്‍ത്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സേനയില്‍ വനിതാ പൊലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News