നാഗ്പൂരില്‍ ഇന്ത്യന്‍ പുഞ്ചിരി; ശ്രീലങ്കയ്ക്ക് ഇന്നിംഗ്സ് പരാജയം; കോഹ്ലിപ്പടയ്ക്ക് റെക്കോഡുകളുടെ പെരുമ‍ഴ; അശ്വിന്‍ 300 ക്ലബില്‍

നാഗ്പൂര്‍; ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം. ഒന്നര ദിവസത്തിലേറെ ബാക്കിനില്‍ക്കെയാണ് ഇന്ത്യ നാഗ്പൂരില്‍ ചരിത്രം കുറിച്ചത്.

ഇന്നിംഗ്സ് തോല്‍വി ഒ‍ഴിവാക്കാന്‍ 405 റണ്‍സ് വേണമെന്ന നിലയില്‍ ബാറ്റിംഗിനിറങ്ങിയ ലങ്കന്‍ പോരാട്ടം 166 റണ്‍സില്‍ അവസാനിച്ചു. ഇന്നിംഗ്സിനും 238 റണ്‍സിനുമാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.

61 റണ്‍സ് നേടിയ നായകന്‍ ദിനേഷ് ചണ്ഡിമല്‍ ഒ‍ഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ ആക്രമണത്തെ ചെറുത്തുനില്‍ക്കാനായില്ല. 4 വിക്കറ്റ് വീ‍ഴ്ത്തിയ അശ്വിനാണ് ലങ്കയെ തകര്‍ത്തത്. ഇതോടെ അശ്വിന്‍ ടെസ്റ്റ് കരിയറില്‍ 300 വിക്കറ്റെന്ന നാ‍ഴികകല്ലും പിന്നിട്ടു.

ഇഷാന്ത് ശര്‍മ്മ, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീ‍ഴ്ത്തി. നേരത്തെ നായകന്‍ വിരാട് കോഹ് ലിയുടെ ഇരട്ട സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ ലീഡ് നേടിയത്.

കോഹ്ലി 213 റണ്‍സ് നേടിയപ്പോള്‍, ചേതേശ്വര്‍ പൂജാര, മുരളി വിജയ് രോഹിത് ശര്‍മ്മ എന്നിവരും സെഞ്ചുറി നേടിയിരുന്നു. 6 വിക്കറ്റിന് 610 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്.

നേരത്തെ ലങ്കയുടെ ആദ്യ ഇന്നിംഗ്സ് 205 റണ്‍സില്‍ അവസാനിച്ചിരുന്നു. ഒന്നാം ഇന്നിംഗ്സിലും അശ്വിന്‍ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു.

ഇരട്ട സെഞ്ചുറി നേടിയ നായകന്‍ വിരാട് കോഹ് ലി തന്നെയാണ് കളിയിലെ താരം. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റ് മ‍ഴയും വെളിച്ചകുറവും കാരണം സമനിലയിലായിരുന്നു. 3 മത്സര പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News