എസ്എൻ ട്രസ്റ്റിൽ ഡോണർമാരുടെ സംഭാവന സ്വീകരിക്കുന്നില്ലെന്ന് പരാതി

കൊല്ലം: എസ്.എൻ.ട്രസ്റ്റിൽ ഡോണർമാരുടെ സംഭാവന സ്വീകരിക്കുന്നില്ലെന്ന് പരാതി. സംഭാവന നൽകാൻ അപേക്ഷ നൽകണമെന്ന വിചിത്ര നിബന്ധനയിൽ പ്രതിഷേധിച്ച് വെള്ളാപ്പള്ളി വിരുദ്ധ പക്ഷം എസ്.എൻ ട്രസ്റ്റ് ഉപരോധിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എസ്.എൻ.ട്രസ്റ്റിനെ സഹായിക്കാനായി പണം സംഭാവന ചെയ്യാനെത്തിയവരോടാണ് ട്രസ്റ്റ് ഭരണഘടനാ വിരുദ്ധമായി ഡോണർമാർ അപേക്ഷ നൽകണമെന്ന വ്യവസ്ഥ മുന്നോട്ടു വച്ചത്. ഇതിൽ പ്രതിഷേധിച്ച് വെള്ളാപ്പള്ളി വിരുദ്ധ പക്ഷം ട്രസ്റ്റ് ഓഫീസ് ഉപരോധിച്ചു.

ശങ്കേഴ്സ് ആശുപത്രിയുടെ വികസനത്തിന് 5 കോടി രൂപ കടം വാങാൻ എസ്.എൻ ട്രസ്റ്റ് തീരുമാനിച്ചതിനെ തുടർന്നാണ് സംഭാവന നൽകാൻ തീരുമാനിച്ചത്.

100 മുതൽ 1 ലക്ഷം രൂപ വരെയുള്ള സംഭാവന അനുസരിച്ച് വിവിധ ഇനം കാറ്റഗറികളിൽ ഡോണർമാരാകും എന്നാൽ വെള്ളാപ്പള്ളി ട്രസ്റ്റിനെ കുടുമ്പ സ്വത്താക്കി മാറ്റാൻ 700 പേരെ 1 ലക്ഷം രൂപ വെച്ച് സംഭാവന നൽകി ലൈഫ് മെമ്പർമാരാക്കിയെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here