ഡെപ്യൂട്ടി കലക്ടറോട് സി.കെ ഹരീന്ദ്രന്‍ MLA മോശമായി പെരുമാറിയെന്ന ആരോപണം പരിശോധിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

തിരുവനന്തപുരം; ഡെപ്യൂട്ടി കലക്ടറോട് സി.കെ ഹരീന്ദ്രന്‍ MLA മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ നടപടിയെടുക്കാനുള്ള സാഹചര്യമുണ്ടോയെന്ന്​ പരിശോധിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈൻ.

ക്വാറി അപകടത്തിൽ മരണപ്പെട്ട ബിനിൽകുമാറിന്‍റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുക്കാരും റോഡ് ഉപരോധിച്ചപ്പോൾ നഷ്ടപരിഹാരം സംബന്ധിച്ച സംസാരത്തിനിടെ MLA ഡെപ്യൂട്ടി കലക്ടറോട് മോശമായി പെരുമാറി എന്നാണ് ആരോപണം.

ക‍ഴിഞ്ഞ ശനിയാ‍ഴ്ചയാണ് വിവാദത്തിനാധാരമായ സംഭവമുണ്ടായത്. മാരായമുട്ടം ക്വാറി അപകടത്തിൽ മരണപ്പെട്ട ബിനിൽകുമാറിന്‍റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുക്കാരും മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.

വിഷയത്തിൽ ഇടപെട്ട് ജില്ലാ ഭരണകൂടം ചർച്ച നടത്തി. തുടർന്ന് സംഭവ സ്ഥലത്തെയ്ക്ക് ഡെപ്യൂട്ടി കലക്ടര്‍ എസ്.കെ.വിജയ എത്തി.

അപകടവുമായി ബന്ധപ്പെട്ട് ക്വാറി ഉടമകളുമായി ചർച്ച ചെയ്ത് ഒരു ലക്ഷം രൂപ മരണപ്പെട്ടവരുടെ ബന്ധുക്കൾക്കും പരുക്കേറ്റവർക്ക് പതിനായിരം രൂപ നൽകാൻ തീരുമാനിച്ചതായും ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ തയ്യാറാകാത്ത ജനക്കൂട്ടം അവർക്കെതിരെ പ്രതിഷേധിച്ചു.

സ്ഥലത്തുണ്ടായിരുന്ന സ്ഥലം MLA സി.കെ ഹരീന്ദ്രൻ രോക്ഷാകുലരായ ജനക്കൂട്ടത്തെ സമാധാനപ്പെടുത്താൻ വേണ്ടി ഇടപെട്ടു. കളക്ടർ പ്രഖ്യാപിച്ച തുക പ്രാഥമിക നഷ്ടപരിഹാരമാണെന്നും കൂടുതൽ തുക നൽകുമെന്നും
സി.കെ ഹരീന്ദ്രന്‍ MLA അറിയിച്ചു.

നാവ് പി‍ഴച്ചതിന് ഡെപ്യൂട്ടി കലക്ടറെ അതൃപ്തിയറിയിച്ച എം.എൽ.എയുടെ നടപടിയാണ് മോശം പെരുമാറ്റമായി ചിത്രീകരിച്ചത്.

ഡെപ്യൂട്ടി കലക്ടറോട് സി.കെ ഹരീന്ദ്രന്‍ MLA മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ നടപടിയെടുക്കാനുള്ള സാഹചര്യമുണ്ടോയെന്ന്​ പരിശോധിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈൻ വ്യക്തമാക്കി.

ഡെപ്യൂട്ടി കളക്ടറർക്കതിരായ ജനരോക്ഷത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടിയാണ് എം.എൽ.എ ഇടപെട്ടതെന്നാണ് വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News