രണ്ട് വര്‍ഷത്തോളമായ നിയമപോരാട്ടം; പരമോന്നത കോടതിയിലേക്ക് എല്ലാ കണ്ണുകളും; സംഭവബഹുലമായ നാള്‍വ‍ഴി ഇങ്ങനെ

കൊച്ചി: രണ്ടു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടങ്ങളും അതിനേക്കാളേറെ വിവാദങ്ങളുമാണ് ഹാദിയ കേസ്. വൈക്കം സ്വദേശി കെ എം അശോകന്റെ മകള്‍ അഖിലയാണ് മതംമാറി ഹാദിയ ആയത്. സേലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കുമ്പോഴായിരുന്നു മതംമാറ്റം. കേസിന്റെ നാള്‍വഴികളിലേക്ക്

2016 ജനുവരി 6ന് മകളെ തട്ടിക്കൊണ്ടു പോയി എന്നാരോപിച്ച് അച്ഛന്‍ അശോകന്‍ പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കി.

2016 ജനുവരി 11ന് അശോകന്റെ പരാതിയില്‍ ഹാദിയയുടെ സേലത്തെ സഹപാഠിയായിരുന്ന ജസീനയുടെ പിതാവ് അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഹാദിയയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

2016 ജനുവരി 19ന് അശോകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്‌തു.
കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ജനുവരി 25ന് ഹാദിയ നേരിട്ട് ഹാജരായി. തന്നെ ആരും തടവില്‍ വെച്ചിട്ടില്ലെന്ന് വ്യക്തമാക്കി. കോടതി ഹാദിയയെ സ്വന്തം ഇഷ്‌ടപ്രകാരം പോകാന്‍ അനുവദിച്ചു. സത്യസരണി ഭാരവാഹി സൈനബയ്‌‌‌‌ക്കൊപ്പം ഹാദിയയെ വിട്ടു.

2016 ആഗസ്റ്റ് 17ന് അശോകന്‍ തന്റെ മകളെ സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പുതിയ ഹര്‍ജി നല്‍കി. കേസില്‍ ആഗസ്റ്റ് 22നും സെപ്‌തംബര്‍ ഒന്നിനും അഞ്ചിനും ഹാദിയ കോടതിയില്‍ ഹാജരായി. സൈനബയ്‌‌‌‌‌ക്കൊപം ഹാദിയയെ പോകാന്‍ അനുവദിച്ചു.

2016 ഡിസംബര്‍ 19ന് കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായി ഹാദിയ വിവാഹിതയായി. ഡിസംബര്‍ 21ന് ഷെഫിനൊപ്പം കോടതിയിലെത്തി. വിവാഹത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി പൊലീസിനോട് നിര്‍ദ്ദേശിച്ചു.

2017 മെയ് 24ന് ഷെഫിന്‍ ജഹാനുമായുള്ള വിവാഹം കോടതി റദ്ദാക്കി. ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടുകൊണ്ട് കോടതി വിധി പറഞ്ഞു.

ഹൈക്കോടതി വിധിയെ ചോദ്യം ചെയ്‌‌‌‌‌‌ത് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹാദിയയുടെ മതംമാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ റിട്ട.സുപ്രീംകോടതി ജഡ്‌ജിയുടെ നേതൃ്വത്തില്‍ എന്‍ഐഎ അന്വേഷിക്കാന്‍ ആഗസ്റ്റ് 17ന് സുപ്രീംകോടതി ഉത്തരവിട്ടു.

2017 ആഗസ്റ്റ് 19ന് എന്‍ഐഎ കൊച്ചി കോടതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു. ഹാദിയയുടെ സുഹൃത്ത് ജസീനയുടെ പിതാവ് അബൂബക്കറായിരുന്നു പ്രതി.

2017 ആഗസ്റ്റ് 30ന് മുന്‍ സുപ്രീംകോടതി ജഡ്‌ജി ആര്‍ വി രവീന്ദ്രന്‍ മേല്‍നോട്ട ചുമതലയില്‍ നിന്നും പിന്മാറി.

2017 സെപ്തംബര്‍ 16ന് എന്‍ഐഎ അന്വേഷണം പിന്‍വലിക്കണമെന്നും ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്നും വീണ്ടും ഷെഫിന്‍ ജഹാന്‍ ഹര്‍ജി നല്‍കി.

2017 ഒക്ടോബര്‍ 3ന് വിവാഹം അസാധുവാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്ന് സുപ്രീംകോടതി ചോദിക്കുന്നു. ഒക്ടോബര്‍ 7ന് എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.

2017 ഒക്ടോബര്‍ 30ന് ഹാദിയയെ നവംബര്‍ 27ന് ഹാജരാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News