മഞ്ചേരിയിലെ സത്യസരണി മതപരിവര്‍ത്തനത്തിന്റെ കേന്ദ്രം; ഹാദിയക്ക് സമാനമായ 7 സംഭവങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്; തെളിവുകളുണ്ടെന്നും എന്‍ഐഎ

ദില്ലി; മഞ്ചേരിയിലെ സത്യ സരണി മതപഠനകേന്ദ്രത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് എന്‍ ഐ എ സുപ്രിംകോടതിയില്‍ ഉന്നയിച്ചത്. മതപരിവര്‍ത്തനത്തിന്റെ കേന്ദ്രമായി സത്യസരണി മാറിക്കഴിഞ്ഞെന്ന് എന്‍ ഐ എ വാദിച്ചു.

ഹാദിയയെ മതം മാറ്റിയതിന് പിന്നില്‍ സത്യസരണിയ്ക്ക് വലിയ പങ്കുണ്ടെന്നും എന്‍ ഐ എ വ്യക്തമാക്കി. മതപരിവര്‍ത്തനത്തിനായി വലിയ ശൃംഖല തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്‍ ഐ എ വാദിച്ചു.

ഹാദിയ കേസ് ഒറ്റപ്പെട്ട സംഭവമല്ലെന്നും സമാനമായ 11 കേസുകളില്‍ 7 മതപരിവര്‍ത്തനവും നടന്നത് സത്യസരണിയെ കേന്ദ്രീകരിച്ചാണെന്നും എന്‍ ഐ എ പറയുന്നു. ഇതെല്ലാം അന്വേഷിച്ച് വരികയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News