ദിലീപ് കടല്‍ കടക്കുന്നു; ഒപ്പം കാവ്യയും മീനാക്ഷിയും

അങ്കമാലി: വിവാദങ്ങളും കേസും നിലനില്‍ക്കെ നടന്‍ ദിലീപ് വിദേശത്തേക്ക് പറക്കുന്നു. ഭാര്യ കാവ്യാമാധവന്‍ മകള്‍ മീനാക്ഷി എന്നിവര്‍ക്കൊപ്പമാണ് ദിലീപ് ദുബൈയിലേക്ക് പോകുന്നത്.

കോടതി അനുമതിയോടെ നാളെയാണ് യാത്ര. ഹോട്ടല്‍ ശൃഖലയായ ദേ പുട്ട് എന്ന റസ്റ്റോറന്റിന്റെ ദുബൈയിലെ ശാഖ ഉത്ഘാടനം ചെയ്യാനാണ് ദീലീപ് കടല്‍ കടക്കുന്നത്. 29ാം തിയതിയാണ് ഉദ്ഘാടനം.

ദുബായ് യാത്രയ്ക്കായി തന്റെ പാസ്‌പോര്‍ട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ദിലീപ് കൈപറ്റി. നാലു ദിവസം ദുബായില്‍ തങ്ങുന്നതിനും ആറു ദിവസത്തേക്ക് പാസ്‌പോര്‍ട്ട് വിട്ടുനല്‍കുന്നതിനും ഹൈക്കോടതി വിധിച്ചിരുന്നു.

ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ കഴിഞ്ഞ ദിവസം തന്നെ ദുബായില്‍ എത്തിയിരുന്നു. കരാമയിലെ ഏറ്റവും തിരക്കേറിയ മേഖലയിലാണ് ദിലീപിന്റെയും നാദിര്‍ഷയുടെയും ഉടമസ്ഥതയിലുള്ള ദേ പുട്ട് വരുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപ് 86 ദിവസം ജയില്‍വാസം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് കോടതി ദിലീപിന് വിദേശയാത്രയ്ക്കുള്ള അനുമതി നല്‍കിയത്.

അതേസമയം കേസിലെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ക്ക് കിട്ടിയെന്ന് കോടതിയില്‍ പരാതി നല്‍കി. ഇക്കാര്യത്തില്‍ ഡിസംബര്‍ 1 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മജിസട്രേറ്റ് പ്രത്യേക അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here