ദിവസേന രണ്ടര ജിബിയും പരിധിയില്ലാത്ത കോളും; ടെലിക്കോം വിപണിയില്‍ ജിയോയെ മലര്‍ത്തിയടിക്കാന്‍ എയര്‍ടെല്‍

ദില്ലി; ടെലിക്കോം വിപണിയില്‍ താരമാകുകയാണ് എയര്‍ടെല്ലിന്‍റെ പുതിയ ഓഫര്‍. ജിയോ അടക്കമുള്ള മു‍ഴുവന്‍ എതിരാളികളെയും പിന്നിലാക്കാന്‍ ശേഷിയുള്ളതാണ് രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ച 549 ന്‍റെ ഓഫറെന്നാണ് വിലയിരുത്തലുകള്‍.

ദില്ലിയിലുള്ള ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് പുതിയ ഡാറ്റ ഓഫര്‍ അവതരിപ്പിച്ചത്. ഡാറ്റയ്ക്കും വോയ്സ് കോളുകള്‍ക്കും വേണ്ടിയുള്ള ഈ പ്ലാന്‍ 549 രൂപയുടേതാണ്.

മറ്റ് സ്ഥലങ്ങളിലേക്കും ഓഫര്‍ വ്യാപിപ്പിക്കുമെന്നാണ് വ്യക്തമാകുന്നത്.പ്രതിദിനം രണ്ടര ജിബി കണക്കില്‍ ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളുമാണ് ഇതില്‍ ലഭ്യമാവുക.

ഇരുപത്തെട്ടു ദിവസമാണ് കാലാവധി. അണ്‍ലിമിറ്റഡ് മെസേജ് സൗകര്യവുമുണ്ട്. അതായത് ഒരു മാസത്തേയ്ക്ക് 70 ജിബി ഡാറ്റയാണ് ഈ ഓഫറിലൂടെ ഉപഭോക്താവിന് ലഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News