ഹാദിയയ്ക്ക് നിയന്ത്രിത സ്വാതന്ത്ര്യം; പഠനം തുടരാം; ഭര്‍ത്താവിനും അച്ഛനുമൊപ്പം ഇപ്പോള്‍ വിടില്ലെന്നും സുപ്രീം കോടതി വിധി

ഹാദിയക്ക് പരമോന്നത കോടതിയില്‍ നിന്ന് നീതി. പഠനും തുടരാനുള്ള അനുമതി സുപ്രീം കോടതി നല്‍കി. എന്നാല്‍ ഭര്‍ത്താവിനും അച്ഛനുമൊപ്പം ഇപ്പോള്‍ വിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

തനിക്ക് പഠിച്ച് മിടുക്കിയായ ഡോക്ടറാകണമെന്ന് ഹാദിയ കോടതിയില്‍ ആവശ്യമുന്നയിച്ചിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

കേരളസര്‍ക്കാര്‍ ഹാദിയയെ തമി‍ഴ്നാട്ടിലെ സേലത്തെ കോളേജിലെത്തിക്കണം. പിന്നീടുള്ള സുരക്ഷാ ചുമതല തമി‍ഴ്നാട് സര്‍ക്കാരിനായിരിക്കുമെന്നും കോടതി വ്യക്തമാക്കി. അടുത്ത 11 മാസവും സുരക്ഷ തമി‍ഴ്നാട് സര്‍ക്കാരിനായിരിക്കും.

ഹാദിയയ്ക്ക് ലോക്കല്‍ ഗാര്‍ഡിയനേയും സുപ്രീംകോടതി വച്ചിട്ടുണ്ട്. സേലം ഹോമിയോ മെഡിക്കല്‍ കോളേജ് ഡീനായിരിക്കും ലോക്കല്‍ ഗാര്‍ഡിയന്‍.കോളേജ് ഹോസ്റ്റലില്‍ താമസസൗകര്യം ഉണ്ടാക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

ഹോസ്റ്റലിലേയും കോളേജിലേയും നിയമങ്ങള്‍ അനുസരിച്ച് ജീവിക്കണമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ഹാദയയുടെ പഠനചെലവ് വഹിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനുവരി മൂന്നാം വാരം കേസ് വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News