ഡെപ്യൂട്ടി കലക്ടറോട് മോശമായി പെരുമാറിയെന്ന ആക്ഷേപത്തിൽ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി സി കെ ഹരീന്ദ്രന്‍ എംഎല്‍എ

തിരുവനന്തപുരം: ക്വാറി അപകടവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ ഡെപ്യൂട്ടി കലക്ടർ എസ്.കെ.വിജയയോട് മോശമായി പെരുമാറിയെന്ന ആക്ഷേപത്തിൽ പാറശ്ശാല എം.എൽ.എ സികെ ഹരീന്ദ്രൻ നിർവ്യാജം ഖേദം പ്രകടിപ്പിച്ചു.

മൃദദേഹവും വഹിച്ചുള്ള പ്രതിഷേധത്തിനിടയിൽ സ്ഥിതി വഷളാകും എന്ന് കണ്ട് ഇടപ്പെട്ടപ്പോ‍ൾ, ഉപയോഗിക്കാൻ പാടില്ലാത്ത വാക്കു ഉപയോഗിച്ചുവെന്നും അതിൽ ഖേദിക്കുന്നതായും എം.എൽ.എ വ്യക്തമാക്കി.

സംഭവം സംബന്ധിച്ച് പരിശോധിക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ വ്യക്തമാക്കി.അതേസമയം ജില്ലയിലെ അനധികൃത പാറമടകൾ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് കളക്ടർ അറിയിച്ചു.

മൃതതേഹവുമായി നട്ടുകാർ റോഡ് ഉപരോധിച്ച സമയത്താണ് നഷ്ടപരിഹാരത്തുക 1 ലക്ഷം ആണെന്ന ഡെപ്യൂട്ടി കളക്ടർ പറഞ്ഞത്.ഇത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ഉയർത്തി.ഡെപ്യൂട്ടി കളക്ടർക്ക് കാര്യങ്ങൾ വ്യക്തമായി പറയുന്നതിൽ സംഭവിച്ച പിശകായിരുന്നു അതെന്ന് സി.കെ ഹരീന്ദ്രൻ പറഞ്ഞു.

ഇതിനിടെ രോഷാകുലരായ നാട്ടുകാരെ ശാന്തരാക്കാൻ താൻ ഇടപെടുകയായിരുന്നു.ഇതിനിടയിലാണ് താൻ ഉപയേഗിക്കാൻ പാടില്ലാത്ത വാക്കുകണ ഉപയോഗിച്ചതെന്ന് എം.എൽഎ പറഞ്ഞു.

ഡെപ്യൂട്ടി കലക്ടറോട് സി.കെ ഹരീന്ദ്രന്‍ MLA മോശമായി പെരുമാറിയെന്ന സാഹചര്യത്തെക്കുറിച്ച് പരിശോധിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈൻ വ്യക്തമാക്കി.

കുന്നത്തുകാൽ ക്വാറി അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ  പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ജില്ലാകളക്ടർ കെ വാസുകി അറിയിച്ചു.അനധികൃത പാറമടകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു.

കള്ട്രേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിനു ശേഷമാണ് കള്കർ ഇക്കാര്യം വ്യക്തമാക്കിയത്.അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പരാമാവധി സഹായം നൽകുമെന്ന് സി.കെ ഹരീന്ദ്രൻ എം.എർ.എ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here