മോഹന്‍ലാല്‍ ഞെട്ടിപ്പോയി; ആ ചോദ്യത്തിനുമുന്നില്‍

മലയാളികള്‍ക്ക് അഭിമാനനേട്ടം സമ്മാനിച്ച നായികയാണ് സുരഭി. അഭിനയജീവിതത്തില്‍ ഒരു നടിക്ക് ലഭിക്കാവുന്ന രാജ്യത്തെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയിട്ടും താരപ്പകിട്ട് ഒട്ടുമില്ലാത്ത നായിക എന്നും സുരഭിയെ വിശേഷിപ്പിക്കാം.

അതേ സുരഭി ഇപ്പോള്‍ സാക്ഷാല്‍ ലാലേട്ടനേയും ഞെട്ടിച്ചിരിക്കുകയാണ്. താന്‍ മകളായി അഭിനയിച്ചിട്ടുണ്ടെന്ന കാര്യം ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ സുരഭി ചോദിച്ചപ്പോള്‍ ലാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി.

രാജീവ് നാഥ് സംവിധാനം ചെയ്ത പകല്‍ നക്ഷത്രങ്ങള്‍ എന്ന സിനിമയില്‍ ലാലിന്റെ മകളായിട്ടാണ് താന്‍ അഭിനയിച്ചതെന്ന് സുരഭി പറഞ്ഞപ്പോള്‍ ‘അയ്യോ എന്നായിരുന്നു ലാലിന്റെ പ്രതികരണം. ചെറിയ കുട്ടിയായി അഭിനയിച്ചതിനാലാകും ഓര്‍മ്മയില്ലാത്തതെന്നായിരുന്നു ലാലേട്ടന്റെ മറുപടി.

2008 ലാണ് പകല്‍ നക്ഷത്രങ്ങള്‍ പുറത്തിറങ്ങുന്നത്. അനൂപ് മേനോന്റെയും സുരഭിയുടെയും അച്ഛന്റെ കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. മോഹന്‍ലാലും കുഞ്ഞ് സുരഭിയുമായുള്ള കോമ്പിനേഷന്‍ സീനുകള്‍ ചിത്രത്തില്‍ ഇല്ലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News