ഹാദിയയ്ക്ക് എല്ലാ സൗകര്യങ്ങളും നല്‍കും; സേലം ശിവരാജ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പളിന്റെ പ്രതികരണം

കോയമ്പത്തൂര്‍: വിവാദമായ ഹാദിയ കേസില്‍ സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവ് വന്നതിന് ശേഷമാണ് സേലം ശിവരാജ് ഹോമിയോപതി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജി. കണ്ണന്‍ പ്രതികരിച്ചത്.

സുപ്രീംകോടതി വിധി പ്രകാരം ഹാദിയക്ക് കോളജില്‍ മുഴുവന്‍ സൗകര്യങ്ങളും ഒരുക്കുമെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. കോടതിവിധി അറിഞ്ഞിരുന്നെന്നും അക്ഷരംപ്രതി അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിധിപകര്‍പ്പ് കിട്ടിയശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ഡോ കണ്ണന്‍ പറഞ്ഞു. ഹാദിയ ഇടക്കുവെച്ച് പഠനം നിര്‍ത്തിയതിനാല്‍ ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹാദിയ കോളജില്‍ എത്തിയ ശേഷം അപേക്ഷ നല്‍കിയാല്‍ അധികൃതര്‍ പൂര്‍ണസഹായം ചെയ്യും. ഹാദിയയുടെ അപേക്ഷയ്‌ക്കൊപ്പം സുപ്രീംകോടതിവിധി പകര്‍പ്പും ചേര്‍ത്ത് എം.ജി.ആര്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News