മലയാളക്കരയെ ഒന്നടങ്കം ഭയപ്പെടുത്തിയ മോഹന്‍ലാലിന്റെ വില്ലന്‍ ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്; ഇതാ വമ്പന്‍ തിരിച്ചുവരവിന് കളമൊരുങ്ങി

മലയാളത്തിലെ വമ്പന്‍ ഹിറ്റായിരുന്നു മോഹന്‍ലാല്‍ സിദ്ധിഖ്‌ലാല്‍ കൂട്ടുകെട്ടിന്റെ വിയത്‌നാം കോളനി. 1992 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രം മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലേയും വന്‍ വിജയങ്ങളിലൊന്നായിരുന്നു.

അക്ഷരാര്‍ത്ഥത്തില്‍ ഏവരേയും ഭയപ്പെടുത്തിയ റാവുത്തര്‍ എന്ന വില്ലന്‍ ചിത്രത്തിന്റെ ഹൈലൈറ്റായിരുന്നു. തെലുങ്ക് താരം രംഗരാജയായിരുന്നു റാവുത്തറെ അവിസ്മരണീയമാക്കിയത്.

എന്നാല്‍ പിന്നീട് റാവുത്തറെന്ന രംഗരാജയെ അധികമാരും കണ്ടിട്ടില്ല. റാവുത്തറിന്റെ പുതിയ വേഷപ്പകര്‍ച്ചയാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച.

നടി ജ്യൂവല്‍ മേരി പോസ്റ്റ് ചെയ്ത ചിത്രവും കുറിപ്പും വൈറലായിരുക്കുകയാണ്. വമ്പന്‍ തിരിച്ചുവരവിനൊരുങ്ങുകയാണ് നമ്മളെയൊക്കെ വിറപ്പിച്ച റാവുത്തര്‍.

ഒരിടവേളയ്ക്ക് ശേഷം രംഗരാജ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. ജുവല്‍ നായികയാകുന്ന അണ്ണാദുരൈ എന്ന തമിഴ് ചിത്രത്തിലെ വില്ലനാണ് പഴയ റാവുത്തര്‍.

ജ്യൂവല്‍മേരിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

And yes…many of you guessed it right.. that’s our dear ravuthar Anna..!!! And after these many years meeting him was such a different experience.. മൊബൈലും മറ്റും ഇല്ലാതിരുന്ന ഒരു കാലത്ത് മലയാളികൾ അയച്ചിരുന്ന കത്തുകൾ വലിയ ചാക്കുകണക്കിന് ഇദ്ദേഹത്തിന് കിട്ടറുണ്ടയിരുന്നു !! എല്ലാവരോടും ഒരുപാട് സ്നേഹം അറിയിച്ചു… And am soo proud to announce that he is one of the main villains of #Annadurai .. #cult #villain #viatnamcolony #ravutharannan

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here