ഹാദിയ കേസിലെ സുപ്രീം കോടതി വിധി; ഹാദിയയുടെ പിതാവ് അശോകന്‍റെ അഭിഭാഷകന്‍റെ പ്രതികരണം ഇങ്ങനെ

ദില്ലി: സുപ്രിം കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാൻ അഭിപ്രായപ്പെട്ടപ്പോള്‍ ഷെഫിൻ ജഹാൻ ഹാദിയയുടെ ഭർത്താവ് അല്ലെന്ന ഹൈക്കോടതി വിധി സുപ്രിംകോടതിയും അംഗീകരിച്ചെന്നാണ് ഹാദിയയുടെ പിതാവ് അശോകന്റെ അഭിഭാഷകനും അഭിപ്രായപ്പെട്ടത്.

ഹാദിയയെ സ്വാതന്ത്രയാക്കിയ സുപ്രിം കോടതിയുടെ ഉത്തരവിൽ സന്തോഷമുണ്ടെന്ന് ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാൻ. ആർക്കൊപ്പമാണ് പോകേണ്ടത് എന്നതിൽ ഹാദിയ തന്റെ നിലപാ കോടതിയിൽ വ്യക്തമാക്കിയ കാര്യമാണെന്നും ഷെഫിൻ ജഹാൻ പറഞ്ഞു.

അതേസമയം കേരള ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദ് ചെയ്ത നടപടി സുപ്രിം കോടതി സ്റ്റേ ചെയ്തിട്ടില്ല. അതിനാൽ ഷെഫിൻ ജഹാൻ ഹാദിയയുടെ ഭർത്താവ് അല്ലെന്നും ഹാദിയയുടെ പിതാവ് അശോകന്റെ അഭിഭാഷകൻ രഘുനാഥ് അഭിപ്രായപ്പെട്ടു.

എന്നാൽ ഷെഫിൻ ജഹാനെ ഹാദിയയുടെ ഭർത്താവ് എന്നാണ് സുപ്രിം കോടതി പരാമർശിച്ചത്. ഇതിൽ നിന്നും വ്യക്തമാകുന്നത് ഷെഹിൻ ജഹാനെ ഹാദിയയുടെ ഭർത്താവായി സുപ്രിം കോടതി അംഗീകരിച്ചെന്നു തന്നെയാണെന്ന് അഭിഭാഷകൻ ഹരീസ് ബീരാനും ചൂണ്ടിക്കാട്ടി. അതേ സമയം ഹാദിയ പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News