ഹാരി രാജകുമാരന്‍ വിവാഹിതനാകുന്നു; വധു സൂപ്പര്‍താരം

ബ്രിട്ടന്‍റെ കിരീടാവകാശി ഹാരി രാജകുമാരന്‍ വിവാഹത്തിനൊരുങ്ങുന്നു. അമേരിക്കന്‍ ചലച്ചിത്രതാരവും കാമുകിയുമായ മേഗന്‍ മാര്‍ക്കിള്‍ ആണ് പ്രതിശ്രുത വധു.

ഹാരിക്ക് 33 വയസ്സും മാര്‍ക്കിളിന് 36 മാണ്. അടുത്ത വര്‍ഷം ലണ്ടനിലെ കെന്‍സിംഗ്ടണ്‍ പാലസിലെ നോട്ടിംഗാം കോട്ടേജിലാണ് വിവാഹം നടത്തുക. വസന്തകാലത്തില്‍ വിവാഹം നടത്താനാണ് ഇരുവരും നിശ്ചയിച്ചിരിക്കുന്നത്.

പ്രിന്‍സ് രാജകുമാരന്റെ പിതാവ് ചാള്‍സ് രാജാവാണ് വിവാഹവാര്‍ത്ത ലോകത്തിനു മുമ്പില്‍ അറിയിച്ചത്. 2016 ലാണ് ഇരുവരും പ്രണയത്തിലാണ്. ഈ മാസം ആദ്യം രഹസ്യമായി വിവാഹനിശ്ചയം കഴിഞ്ഞു.

തന്റെ മകന്‍ വളരെ ത്രില്ലില്‍ ആണെന്ന് ചാള്‍സ് രാജകുമാരന്‍ പറഞ്ഞു. ട്രിറ്ററിലൂടെയാണ് ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ വിവാഹനിശ്ചയ വാര്‍ത്തകള്‍ അറിയുമായിരുന്നുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News