അവയവദാനരംഗത്ത് കേരള മോഡല്‍; അവയവദാനം നടത്തുന്നവരുടെ കുടംബാംഗങ്ങള്‍ക്കായി ക്ഷേമ പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് പിണറായി

തിരുവനന്തപുരം; അവയവദാനത്തിൽ ഭാഗമായവരുടെ തുടർ ചികിത്സയ്ക്ക് മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവയവങ്ങള്‍ ദാനം ചെയ്തവരുടെ കുടംബാംഗങ്ങള്‍ക്കായി ഒരു ക്ഷേമ പദ്ധതി ആവിഷ്‌ക്കരിക്കും.

അവയവം മാറ്റിെവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന ട്രാന്‍സ്പ്ലാന്‍റ് സെന്‍ററുകളുടെ നിലവാരം സർക്കാർ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് അവയവദാതാക്കളെ അനുസ്മരിക്കുകയും അവരുടെ കുടുംബാംഗങ്ങളെ സർക്കാർ ആദരിക്കയും ചെയ്തു.

സംസ്ഥാനത്തെ അവയവ ദാതാക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒത്തുചേരലിന്‍റെ വേദി. അവയവദാനത്തിന്‍റെ ഒരു ബോധവത്കരണം കൂടിയായി ചടങ്ങ്. വളരെയധികം ചെലവു കൂടിയതാണ് അവയവം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ.

ഇതിൽ ഭാഗമായവരുടെ തുടർ ചികിത്സയ്ക്ക് മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.അവയവങ്ങള്‍ ദാനം ചെയ്ത കുടംബാംഗങ്ങള്‍ക്ക് ആരോഗ്യവകുപ്പും സാമൂഹ്യസുരക്ഷാ മിഷനും മൃതസഞ്ജീവനിയുമായി സഹകരിച്ച് ക്ഷേമ പദ്ധതി ആവിഷ്‌ക്കരിക്കും.

അവയവം മാറ്റിെവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന ട്രാന്‍സ്പ്ലാന്‍റ് സെന്‍ററുകളുടെ നിലവാരം സര്‍ക്കാര്‍ പരിശോധിക്കും. അവയവങ്ങള്‍ മാറ്റിവെച്ചവരുടെ ഒരു ഡിജിറ്റല്‍ ഡേറ്റാ ബാങ്ക് തയ്യാറാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മസ്തിഷ്‌ക മരണാന്തര അവയവദാന രംഗത്ത് മികച്ച സംഭാവന നല്‍കിയ ഡോക്ടറിനുള്ള ഡോ. രാംദാസ് പിഷാരടി സ്മാരക പുരസ്‌കാരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിലെ ന്യൂറോ സര്‍ജറി പ്രൊഫസര്‍ ഡോ. ഈശ്വര്‍ എച്ച്.വിക്ക് മുഖ്യമന്ത്രി സമര്‍പ്പിച്ചു.

ചടങ്ങിൽ മുഖ്യമന്ത്രി അവയവദാതാക്കളെ അനുസ്മരിക്കുകയും അവരുടെ കുടുംബാംഗങ്ങളെ ആദരിക്കുകയും ചെയ്തു. 267 ദാതാക്കളില്‍ നിന്നായി 736 പേര്‍ക്കാണ് മൃതസഞ്ജീവനി പുതുജീവന്‍ നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News