ശബരിമലയില്‍ നിന്ന് ലക്ഷങ്ങളുടെ പുകയില ഉല്‍പ്പങ്ങള്‍ പിടിച്ചെടുത്തു

ശബരിമല സന്നിധാനത്ത് പോലിസ് നടത്തിയ പരിശോധനയില്‍ 1.25 ലക്ഷം രൂപ വില വരുന്ന പുകയില ഉല്‍പ്പങ്ങള്‍ പിടിച്ചെടുത്തു.

പാണ്ടിത്താവളത്ത് ബി.എസ്.എന്‍.എല്‍. ഓഫീസിന് സമീപം കുഴിയുണ്ടാക്കി പുകയില ഉല്‍പ്പങ്ങള്‍ നിറച്ച് പ്ലാസ്റ്റിക്ക് വിരിച്ച് ചാരം വിതറി അതിന് മുകളില്‍ അടുപ്പുകൂട്ടി പാത്രവും വെച്ചിരുന്നു.

സന്നിധാനം പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പങ്ങള്‍ കണ്ടെടുത്തത്.

ബീഡി, സിഗററ്റ്, പാന്‍മസാലകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. പുകയില ഉല്‍പ്പങ്ങള്‍ സൂക്ഷിച്ചതിന് ശാസ്താംകോട്ട സ്വാദേശിയായ ഒരാളെ അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here