പൂണ്ണിത്തുറയില്‍ മുപ്പതോളം സിപിഐ അനുഭാവികള്‍ സിപിഎമ്മില്‍ ചേര്‍ന്നു

പൂണ്ണിത്തുറയില്‍ മുപ്പതോളം സിപിഐ അനുഭാവികള്‍ സിപിഎമ്മില്‍ ചേര്‍ന്നു. സിപിഎം എറണാകുളം ജില്ലാസെക്രട്ടറി പി രാജീവ് പുതിയ അംഗങ്ങളെ രക്തഹാരമണിയിച്ചും ചെങ്കൊടി നല്‍കിയും സ്വീകരിച്ചു.

സിപിഐ പൂണ്ണിത്തുറ ലോക്കല്‍സെക്രട്ടറിയായിരുന്ന വിപി ഷൈന്‍ ഉള്‍പ്പെടെ 30ഓളം കുടുംബങ്ങളാണ് സിപിഎമ്മില്‍ ചേര്‍ന്നത്.

പി രാജീവിന് പുറമെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സികെ മണിശങ്കറും പരിപാടിയില്‍ പങ്കെടുത്തു. അഴിമതി ആരോപണത്തെ തുടര്‍ന്ന് സിപിഎമ്മില്‍ നിന്ന് പുറത്താക്കിയവരെ സിപിഐയിലേക്ക് സ്വീകരിച്ച ജില്ലാ നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇവര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News