വിധി അംഗീകരിക്കുന്നു; ഹാദിയ വിഷയത്തില്‍ പിതാവിന്റെ പ്രതികരണം ഇങ്ങനെ

ഹാദിയ വിഷയത്തില്‍ സുപ്രീം കോടതി വിധിയെ അംഗീകരിക്കുന്നുവെന്ന് പിതാവ് അശോകന്‍.  ഹാദിയയുടെ പഠനം മുടങ്ങിയതില്‍ വിഷമമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സുപ്രീം കോടതി പഠനം തുടരാനുള്ള സാഹചര്യം ഒരുക്കി. ഇതില്‍ തൃപ്തനാണ്.

ഹാദിയ വിട്ടു തടങ്കലില്‍ ആയിരുന്നില്ല. നാലോളം പൊലീസുകാര്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു ഇതായിരിക്കാം വീട്ടു തടങ്കല്‍ എന്ന് ഹാദിയ പറഞ്ഞതെന്നും അശോകന്‍ പ്രതികരിച്ചു.

ഷഫിന്‍ ജഹാന് ഹാദിയയെ സന്ദര്‍ശിക്കാനാവുമായിരുന്നെങ്കില്‍ സുപ്രീം കോടതി അത് വ്യക്തമാക്കിയേനെ. കാണാന്‍ പോകുന്നവര്‍ക്കൊന്നും ഹാദിയയെ കാണാന്‍ അനുവാദമില്ലെന്നും അശോകന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News