ഒടുവില്‍ തീരുമാനമായി; എസ് ദുര്‍ഗ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം; സനല്‍ കുമാര്‍ ശശിധരന്‍റെ എസ്.ദുര്‍ഗ്ഗ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. രാഷ്ട്രീയ പ്രതിരോധത്തിന്‍റെയും ഫാസിസ്റ്റ് നിലപാടുകൾക്കുള്ള മറുപടിയുടെ ഭാഗമായി കൂടിയാണ് തീരുമാനമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമല്‍ പറഞ്ഞു.

പ്രത്യക പ്രദര്‍ശനം നടത്താന്‍ സനല്‍ കുമാര്‍ ശശിധരന്‍റെ അനുമതി വാങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഗോവയില്‍ നടന്ന അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ നിന്നും എസ് ദുര്‍ഗയെ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു.

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ വലിയ അവഗണനയാണ് മലയാള ചിത്രമായ സനൽകുമാർ ശശിധരന്‍റെ എസ് ദുര്‍ഗയ്ക്ക് നേരിടേണ്ടി വന്നത്.
സിനിമയുടെ പേര് സംബന്ധിച്ചുള്ള വിവാദത്തിലും ചില ദൃശ്യങ്ങൾ  മത വികാരം വൃണപ്പെടുത്തുന്നു എന്ന് കാട്ടിയുമാണ് കേന്ദ്രം പ്രദർശനം വിലക്കിയത്. തുടർന്ന് കോടതിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടായിട്ടും മേളയിൽ ചിത്രം പ്രദർശിപ്പിക്കാതിരിക്കാനുള്ള നീക്കങ്ങളാണ് കേന്ദ്ര സർക്കാർ കൈക്കാള്ളുന്നത്.
ഇൗ ഘട്ടത്തിലാണ് കേരളത്തിൽ ചിത്രത്തിന് വേണ്ടി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നിർണായക ഇടപെൽ ഉണ്ടായത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ എസ് ദുര്‍ഗയ്ക്ക് പ്രത്യേക പ്രദര്‍ശനം ഒരുക്കി സംസ്ഥാന സർക്കാർ ഒരു വ്യക്തിയുടെ കലാസൃഷ്ടിക്ക് അംഗീകാരം കൂടിയാണ് നൽകുന്നത്.
രാഷ്ട്രീയ പ്രതിരോധത്തിന്‍റെയും ഫാസിസ്റ്റ് നിലപാടുകൾക്കുള്ള മറുപടിയുടെ ഭാഗമായി കൂടിയാണ് തീരുമാനമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമല്‍ പറഞ്ഞു.
ചിത്രത്തിലെ ചില ദൃശ്യങ്ങൾ മത വികാരത്തെ വൃണപ്പെടുത്തുന്നുവെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ എസ്.ദുർഗയുടെ സെൻസർചെയ്ത പതിപ്പാകും IFFKയിൽ പ്രദർശിപ്പിക്കുക. നേരത്തെ IFFKയിൽ ചിത്രം മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ തെരഞ്ഞെടുത്തിരുന്നു.
എന്നാൽ സംവിധായകൻ സനൽകുമാർ ശശിധരൻ താൽപര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് മേളയിൽ എസ്.ദുർഗ ഉൾപ്പെടാതെ പോയത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News