കേരള ക്രിക്കറ്റിന് സ്വപ്നസാഫല്യം; ചരിത്രത്തിലാദ്യമായി രഞ്ജിട്രോഫി ക്വാര്‍ട്ടറില്‍; ഹരിയാണയ്‌ക്കെതിരെ ഇന്നിംഗ്‌സ് ജയം

റോത്തക്ക്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ചരിത്ര നേട്ടം കുറിച്ചു. ചരിത്രത്തിലാദ്യമായി കേരളം നോക്കൗണ്ട് റൗണ്ടില്‍ ഇടം പിടിച്ചു. ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ കരുത്തരായ ഹരിയാണക്കെതിരെ ഇന്നിങ്‌സ് വിജയമാണ് കേരളം സ്വന്തമാക്കിയത്.

ഇന്നിംഗ്‌സിനും 8 റണ്‍സിനുമാണ് കേരളം ജയിച്ചുകയറിയത്.അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഹരിയാണയുടെ പോരാട്ടം അധികം നീണ്ടില്ല. 174 റണ്‍സില്‍ അവര്‍ ബാറ്റുതാഴ്ത്തി.

രണ്ടാമിന്നിങ്‌സില്‍ ജലജ് സക്‌സേനയും ബേസില്‍ തമ്പിയുമാണ് ഹരിയാണയുടെ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചത്.

ഹരിയാണ ഒന്നാം ഇന്നിംഗ്സില്‍ 208 റണ്‍സിന് പുറത്തായപ്പോള്‍ കേരളം 389 റണ്‍സാണ് അടിച്ചെടുത്തത്. 91 റണ്‍സ് നേടിയ ജലജ് സക്‌സന, 93 റണ്‍സ് നേടിയ രോഹന്‍ പ്രേം, 60 റണ്‍സടിച്ച ബേസില്‍ തമ്പി എന്നിവരുടെ പ്രകടനമാണ് കേരളത്തിന് ലീഡ് നല്‍കിയത്.

ആറ് കളികളില്‍ നിന്ന് 31 പോയിന്റുമായാണ് കേരളം വര്‍ഷങ്ങളായുള്ള ക്വാര്‍ട്ടര്‍ സ്വപ്‌നം നേടിയെടുത്തത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News