തന്തയെ വേണ്ടാത്ത മകളെ എന്തിന് തന്ത ചുമക്കണം; ജോയ്മാത്യുവിന്റെ പോസ്റ്റ് ഏറ്റെടുത്ത് സംഘികള്‍; വിമര്‍ശനവും ശക്തം

ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി വന്നതിനു പിന്നാലെയാണ് പരോക്ഷ വിമര്‍ശനവുമായി പ്രമുഖ നടന്‍ ജോയ് മാത്യു രംഗത്തെത്തിയത്. സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിന് ഒരു തന്ത ചുമക്കണം എന്നാണു തന്റെ ഉറക്കം കെടുത്തുന്ന ചിന്തയെന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്.

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അച്ഛനാണോ കാമുകനാണോ വലുത് എന്നത് എക്കാലത്തേയും (പ്രത്യേകിച്ച് മലയാള സാഹിത്യത്തിലും സിനിമയിലേയും) പ്രശ്‌നം തന്നെ .
എന്നാല്‍ സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിനു ഒരു തന്ത ചുമക്കണം എന്നതാണു ഇന്നു എന്റെ ഉറക്കം കെടുത്തുന്ന ചിന്ത
നിങ്ങളുടേയോ?

എന്തായാലും ജോയ് മാത്യുവിന്റെ പോസ്റ്റ് സംഘികള്‍ ഏറ്റെടുത്തിട്ടുണ്ട്. പഠിക്കണമെന്ന് പറഞ്ഞ ഹാദിയയെ വിമര്‍ശിച്ച് നിരവധിപേര്‍ ജോയ്മാത്യുവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

മറുവശത്ത് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here