‘ഈ മകളെയോര്‍ത്ത് അശോകനും പൊന്നമ്മക്കും അഭിമാനിക്കാം’; എന്‍ എസ് മാധവന്‍റെ പ്രതികരണം

തനിക്ക് പഠിക്കണമെന്നും ഭര്‍ത്താവിനൊപ്പം പോകണമെന്നുമുള്ള ഹാദിയയുടെ നിലപാടില്‍ സമ്മിശ്ര പ്രതികരണമാണ് പൊതുസമൂഹത്തില്‍ ഉയര്‍ന്നിരിക്കുന്നത്.

ഹാദിയയെ വാഴ്ത്തി പലരും രംഗത്തെത്തിയപ്പോള്‍ ജോയ് മാത്യു അടക്കമുള്ളവര്‍ വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്.

അതിനിടയിലാണ് സമ്മര്‍ദങ്ങള്‍ അതിജീവിച്ചും തന്റെ നിലപാടില്‍ ഉറച്ചു നിന്ന ഹാദിയയെപ്പറ്റി മാതാപിതാക്കളായ അശോകനും പൊന്നമ്മയും അഭിമാനം കൊള്ളുകയാണ് വേണ്ടതെന്ന അഭിപ്രായവുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ രംഗത്തെത്തിയത്.

ട്വിറ്ററിലൂടെയായിരുന്നു മാധവന്റെ അഭിപ്രായപ്രകടനം.

‘സത്യം പറഞ്ഞാല്‍ ഹാദിയയുടെ മാതാപിതാക്കളാണെന്നതില്‍ അശോകനും പൊന്നമ്മയും അഭിമാനിക്കുകയാണ് വേണ്ടത്. അവള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു, സമ്മര്‍ദങ്ങളെ അതിജീവിച്ചു, സ്വന്തം നിലപാടില്‍ ഉറച്ചുനിന്നു, മനസ്സു തുറന്ന് സംസാരിച്ചു, വ്യക്തതയോടെ നിലകൊണ്ടു. മാതാപിതാക്കള്‍ക്ക് സമ്മാനിക്കാന്‍ കഴിയുന്ന വിലപ്പെട്ട വളര്‍ത്തലാണത്.’ എന്നായിരുന്നു മാധവന്റെ കുറിപ്പ്.

‘മുതിര്‍ന്നയാളുകള്‍ സമ്മര്‍ദത്തില്‍ കീഴടങ്ങുന്നത് നാം ചുറ്റും കാണുന്നതാണ്. എന്നാല്‍ ഹാദിയ അങ്ങനെ ചെയ്തില്ല. അവളെ വളര്‍ത്തിയ രീതി അതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു’ എന്ന് മറ്റൊരു ട്വീറ്റിലൂടെ മാധവന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News