മാതാപിതാക്കള്‍ ഒപ്പമില്ല; ഹാദിയ തമിഴ്‌നാട്ടിലേക്ക് തിരിച്ചു; കോയമ്പത്തൂരില്‍ നിന്ന് റോഡുമാര്‍ഗം സേലത്തേക്ക് എത്തിക്കും

ന്യൂഡല്‍ഹി: ഹാദിയ തമിഴ്നാട്ടിലേക്ക് തിരിച്ചു. സേലത്തെ കോളജ് ഹോസ്റ്റലിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഹാദിയയെ കോളേജിലേക്ക് എത്തിക്കും.

വിമാനത്തില്‍ കോയമ്പത്തൂരിലേക്ക് എത്തിച്ച് അവിടെനിന്ന് റോഡു മാര്‍ഗം സേലത്തേക്ക് എത്തിക്കും. ഹാദിയയ്ക്കൊപ്പം മാതാപിതാക്കള്‍ ഉണ്ടാവില്ല. കേരള പൊലീസിന്റെ സുരക്ഷയിലാണ് തമിഴ്നാട്ടിലേക്ക് എത്തിയ്ക്കുക.

നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേരളഹൗസ് അധികൃതര്‍ക്ക നിര്‍ദ്ദേശം നല്‍കിയിരുന്നു. തമിഴ്നാട്ടില്‍ എത്തിയാലുടനെ തമിഴ്നാട് പൊലീസ് സുരക്ഷ ഏറ്റെടുക്കും.
സുപ്രീംകോടതി ഉത്തരവില്‍ ആഹ്ളാദമുണ്ടെന്ന് ഹാദിയ നേരത്തെ പ്രതികരിച്ചിരുന്നു.

ഭര്‍ത്താവിനേയും സുഹൃത്തുകളേയും കാണാന്‍ സ്വാതന്ത്രം ലഭിച്ചുവെന്നും ഹാദിയ പീപ്പില്‍ ടിവിയോട് പറഞ്ഞു. സുപ്രീംകോടതി ഉത്തരവിന് ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു ഹാദിയ.

സേലത്തേയ്ക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് ദില്ലി വിമാനത്താവളത്തില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയിലാണ് ഹാദിയുടെ പ്രതികരണം ലഭിച്ചത്.സ്വാതന്ത്രം ലഭിച്ചതിലെ സന്തോഷവും ഹാദിയ പങ്ക് വച്ചു.

സേലത്ത് വച്ച് ഭര്‍ത്താവ് ഷഹീന്‍ ജഹാനെയും സുഹൃത്തുക്കളേയും കാണുന്നതിന് തടസമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഹാദിയ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം അതീവ സുരക്ഷയോടെയാണ് കേരള പോലീസും ദില്ലി പോലീസും ഹാദിയ വിമാനത്താവളത്തില്‍ എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here