ഓഹരിവിപണികള്‍ നഷ്ടത്തില്‍

മുംബൈ: ഓഹരി വിപണികള്‍ നഷ്ടത്തോടെയാണ് തുടങ്ങിയത്. സെന്‍സെക്‌സ് 79 പോയന്റ് നഷ്ടത്തില്‍ 33,645ലും നിഫ്റ്റി 24 പോയന്റ് താഴ്ന്ന് 10,375ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1108 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 702 ഓഹരികള്‍ നഷ്ടത്തിലുമാണ്. മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌സിഎല്‍ ടെക്, തുടങ്ങിയവ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.

അതേസമയം ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എസ്ബിഐ, ഹിന്‍ഡാല്‍കോ,റിലയന്‍സ്, സണ്‍ ഫാര്‍മ തുടങ്ങിയവയുടെ ഓഹരികള്‍ നഷ്ടത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News