സേലത്തെ കോളേജിലെത്തി ഹാദിയയെ കാണുമെന്ന് ഭര്‍ത്താവ്; അനുവദിക്കില്ലെന്ന് കോളേജ് എംഡി

ദില്ലി: സേലത്തെ കോളേജിലെത്തി ഹാദിയയെ കാണുമെന്ന് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. ഹാദിയയെ കാണരുതെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നും കോടതിയില്‍ വിശ്വാസമുണ്ടെന്നും ഷെഫിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഹാദിയയെ വിട്ടുകിട്ടുന്നതിനുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഷെഫിന്‍ ജഹാന്‍ പറഞ്ഞു. തനിക്കൊപ്പം വിട്ടയക്കണമെന്ന് ഹാദിയ പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഷെഫിന്‍ പറഞ്ഞു.

അതേസമയം, ഹാദിയയെ കാണാന്‍ ഷെഫിന്‍ ജഹാനെ അനുവദിക്കില്ലെന്ന് കോളേജ് എംഡി കല്‍പ്പന പറഞ്ഞു.

ഇതിനിടെ ഹാദിയ തമിഴ്‌നാട്ടിലേക്ക് തിരിച്ചു. വിമാനത്തില്‍ കോയമ്പത്തൂരില്‍ എത്തിച്ച് അവിടെനിന്ന് റോഡു മാര്‍ഗം സേലത്തേക്ക് എത്തിക്കും. ഹാദിയയ്‌ക്കൊപ്പം മാതാപിതാക്കള്‍ ഉണ്ടാവില്ല. കേരള പൊലീസിന്റെ സുരക്ഷയിലാണ് തമിഴ്‌നാട്ടിലേക്ക് എത്തിയ്ക്കുക.

നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേരളഹൗസ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തമിഴ്‌നാട്ടില്‍ എത്തിയാലുടനെ തമിഴ്‌നാട് പൊലീസ് സുരക്ഷ ഏറ്റെടുക്കും. സുപ്രീംകോടതി ഉത്തരവില്‍ ആഹ്‌ളാദമുണ്ടെന്ന് ഹാദിയ നേരത്തെ പ്രതികരിച്ചിരുന്നു.

ഭര്‍ത്താവിനേയും സുഹൃത്തുകളേയും കാണാന്‍ സ്വാതന്ത്രം ലഭിച്ചുവെന്നും ഹാദിയ പീപ്പിള്‍ ടിവിയോട് പറഞ്ഞു. സേലത്ത് വച്ച് ഭര്‍ത്താവ് ഷഹീന്‍ ജഹാനെയും സുഹൃത്തുക്കളേയും കാണുന്നതിന് തടസമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഹാദിയ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here