
തേക്കടിയില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ ഏറെപണിപ്പെട്ടാണ് നാട്ടുകാരും വനംവകുപ്പ് ഉദ്യാഗസ്ഥരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.ആനക്കൂട്ടം ചോലയുടെ അക്കരെയാണ്. കുട്ടിയാനയെ ചോല കടത്താനായി
നാട്ടുകാര്‍ ഒന്നടങ്കമെത്തി.
കുട്ടിയാനയെ തിരയുകയായിരുന്ന ആനക്കൂട്ടം കുട്ടിയാനയെ കണ്ട ഉടന്‍ ഓടിയെത്തി. അമ്മ കുഞ്ഞിനെ മാറോട് ചേര്‍ത്തുവെച്ചു. കാട്ടിലേയ്ക്ക് മടങ്ങുന്നതിന് മുമ്പ് മുന്നോട്ട് നടന്നുവന്നു. തന്റെ കുഞ്ഞിനെ രക്ഷിച്ച നാട്ടുകാര്‍ക്ക് തുമ്പിക്കൈ ഉയര്‍ത്തി അഭിവാദ്യം അര്‍പ്പിച്ചു.
നന്ദി പ്രകടനത്തിന് ശേഷം സകുടുംബം ഉള്‍വനത്തിലേയ്ക്ക് മടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here