കഴുതകളെ ജയിലിലടച്ചു; സംഭവം യോഗിയുടെ യുപിയില്‍; കാരണം അതിവിചിത്രം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ചെടികള്‍ തിന്നതിന് കഴുതകളെ ജയിലിലടച്ചു.

ഉറായി ജയിലിന് പുറത്ത് നട്ടുപിടിപ്പിച്ചിരുന്ന അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന ചെടികള്‍ തിന്നതിനാണ് കഴുതകളെ അഴിക്കുള്ളിലാക്കിയത്. ഉറായി ജയിലില്‍ നാല് ദിവസം കഴുതകളെ പാര്‍പ്പിച്ചു.

നവംബര്‍ 24നാണ് കമലേഷ് എന്നയാളുടെ കഴുതകളെ ജയിലിലാക്കിയത്. എട്ട് കഴുതകളെയാണ് പൊലീസ് പിടികൂടിയിരുന്നത്.

വിലകൂടിയ ചെടികള്‍ കഴുതകള്‍ തിന്നുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജയില്‍ ഉദ്യോഗസ്ഥര്‍ കഴുതയുടെ ഉടമയ്ക്ക് താക്കീത് നല്‍കിയിരുന്നുവെന്നും താക്കീത് വകവെക്കാതെ കഴുതകളെ പുറത്തു വിട്ടതിനാണ് ജയിലിലടച്ചതെന്നും ജയില്‍ സ്റ്റേഷന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ആര്‍ കെ മിശ്ര പറഞ്ഞു.

കഴുതകളെ കാണാതായതിനെ തുടര്‍ന്ന് കമലേഷ് നടത്തിയ അന്വേഷണത്തിലാണ് ജയിലിലായ കാര്യം അറിയുന്നത്. തുടര്‍ന്ന് കഴുതകളുടെ മോചനം ആവശ്യപ്പെട്ട് കമലേഷ് പൊലീസ് സ്റ്റേഷനില്‍ എത്തി. എന്നാല്‍ കഴുതകളെ മോചിപ്പിക്കാന്‍ പൊലീസ് തയാറായില്ല.

തുടര്‍ന്ന് ബിജെപി നേതാവ് ഇടപെട്ടാണ് കഴുതകളെ മോചിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News