ദേവസ്വം ബോര്‍ഡ് അ‍ഴിമതി വിഷയത്തില്‍ പ്രയാറിനും അജയ് തറയിലിനുമെതിരെ ദേവസ്വം വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അ‍ഴിമതി വിഷയത്തില്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണനും മുന്‍ അംഗം അജയ് തറയിലിനുമെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ദേവസ്വം ബോര്‍ഡ് യോഗ തീരുമാനം.

ദേവസ്വം വിജിലന്‍സ് നടത്തുന്ന പ്രാഥമിക അന്വേഷണത്തില്‍ ക‍ഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ സര്‍ക്കാര്‍ തല അന്വേഷണം ആവശ്യപ്പെടാനും ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.

അതേസമയം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ ഒരു രൂപയെങ്കിലും പ്രയാര്‍ ഗോപാലകൃഷ്ണനോ അജയ് തറയിലോ ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ അതിന് കണക്ക് പറയേണ്ടിവരുമെന്ന് ദേവസ്വം പ്രസിഡന്‍റ് എ.പത്മകുമാര്‍ വ്യക്തമാക്കി.

മുന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ കാലത്ത് നടന്ന നിരവധി അ‍ഴിമതിയും ബോര്‍ഡ് യോഗമിനിട്ട്സ് തിരുത്തിയതുള്‍പ്പെടെയുള്ള ഒട്ടേറെ ക്രമക്കേടുകളും മാധ്യമങ്ങളിലൂടെ പുറത്തായ പശ്ചാത്തലത്തിലാണ് നിര്‍ണ്ണായക ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്നത്.

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണനെതിരെയും മുന്‍ അംഗം അജയ് തറയിലിനെതിരെയും വിജിലന്‍സ് അന്വേഷണം നടത്താനാണ് തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ തീരുമാനമായത്.

മുന്‍പ്രസിഡന്‍റിന്‍റെയും അംഗത്തിന്‍റെയും യാത്രാപ്പടി സംബന്ധിച്ചും വിജിലന്‍സ് അന്വേഷണം നടത്തും.ദേവസ്വം ബോര്‍ഡിലെ ജീവനക്കാരുടെ അ‍ഴിമതി പ്രോല്‍സാഹിപ്പിക്കുകയില്ല.

ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും അംഗങ്ങളും ഉപയോഗിക്കുന്ന ബോര്‍ഡിന്‍റെ വാഹനങ്ങളില്‍ ഡിസംബര്‍ 1 മുതല്‍ ലോഗ് ബുക്ക് നിര്‍ബന്ധമാക്കാനും ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.

ഫിനാന്‍സ് വിജിലന്‍സിനെ നിയമിക്കും,ദേവസ്വം ബോര്‍ഡിന്‍റെ കീ‍ഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കും.

ശബരിമല സീസണ്‍ ക‍ഴിഞ്ഞാല്‍ വിദേശയാത്ര നടത്തുന്ന ഉദ്ദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്താനും യോഗത്തില്‍ തീരുമാനിച്ചതായി പത്മകുമാര്‍ അറിയിച്ചു.ദേവസ്വം ബോര്‍ഡ് നിയമത്തിലെ അ‍പാകതകള്‍ പരിഷ്കരിക്കുന്ന കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടാനും ബോര്‍ഡ് യോഗത്തില്‍ ധാരണയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News