മോദി സര്‍ക്കാരിന്റെ പ്രതികാരനടപടി തുടരുന്നു ; എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി

തിരുവനന്തപുരം: സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കി. ഗോവയിലെ ചലച്ചിത്രോത്സവ ജൂറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സനലിന് നല്‍കിയ നോട്ടീസില്‍ സെന്‍സര്‍ ബോര്‍ഡ് പറയുന്നു.

സെക്‌സി ദുര്‍ഗ എന്ന പേരും സിനിമയിലെ അസഭ്യവാക്കുകളും നീക്കം ചെയ്താല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നായിരുന്നു സെന്‍സര്‍ബോര്‍ഡിന്റെ ആദ്യ നിലപാട്. തുടര്‍ന്ന് സെക്‌സി ദുര്‍ഗ എന്നത് എസ് ദുര്‍ഗ ആക്കി മാറ്റി.

എന്നാല്‍, എസിന് ശേഷം നാല് ഹാഷ്ടാഗാണ് അണിയറപ്രവര്‍ത്തകര്‍ ഉപയോഗിച്ചത്. ഇത് സിനിമട്ടോഗ്രഫി നിയമത്തിന് എതിരാണെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ വാദം.

ചിത്രം ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍ പറഞ്ഞിരുന്നു. ചിത്രത്തിന്റെ സെന്‍സര്‍ പതിപ്പാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. എന്നാല്‍ പുതിയ നീക്കം ചിത്രത്തിന്റെ ഐഎഫ്എഫ്‌കെ പ്രദര്‍ശനത്തെയും ബാധിക്കും.

കേന്ദ്ര സർക്കാരിന്‍റെ നടപടി ഏകാധിപത്യപരമെന്ന് സനൽകുമാർ ശശിധരൻ പ്രതികരിച്ചു. ജൂറി സെന്‍സര്‍ബോര്‍ഡിനോട് അഭിപ്രായം ചോദിച്ചത് വിചിത്രമെന്നും ജൂറിക്കെതിരെ വീണ്ടും കോടതിയെ സമീപിക്കും അദ്ദേഹം  പറഞ്ഞു.
whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News