തീയറ്ററുകളെ പൂരപ്പറമ്പാക്കാന്‍ ഷാജിപാപ്പനും പിള്ളാരും; ആട് 2 റിലീസ് തിയതി പ്രഖ്യാപിച്ചു

ജയസൂര്യയുടെ സിനിമാ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഷാജി പാപ്പാന്‍. ആട് ഒരു ഭീകരജീവിയാണെന്ന ചിത്രത്തിലെ ഷാജി പാപ്പനേയും പിള്ളാരേയും ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല.

ആ ഈഷ്ടം തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പിറവിയുടെ കാരണവും. ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവാണ് റിലീസ് പ്രഖ്യാപിച്ചത്.  ഡിസംബര്‍ 22ന് ക്രിസ്മസ് റിലീസായിട്ടാണ് ആട് 2 തിയേറ്ററുകളിലെത്തുന്നത്. മിഥുന്‍ മാനുവല്‍ തന്നെയാണ് രണ്ടാം ഭാഗവും അണിയിച്ചൊരുക്കുന്നത്.

വിജയ് ബാബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ആട് ആദ്യ ഭാഗത്തില്‍ അഭിനയിച്ച ആളുകള്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നത്. പിങ്കി ആടിനെ പിങ്കിയുടെ വീട്ടില്‍ ഏല്‍പ്പിക്കുന്നിടത്തായിരുന്നു ആട് ആദ്യ ഭാഗം അവസാനിച്ചത്. രണ്ടാം ഭാഗം കഥ തുടങ്ങുന്നത് എങ്ങനെയെന്ന് കാണാന്‍ ഡിസംബര്‍ 22 വരെ കാത്തിരിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News