സര്‍വ്വീസിലിരിക്കെ സര്‍ക്കാര്‍ അനുമതി ഇല്ലാതെ പുസ്തകം എഴുതി; ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്.

അനുമതി ഇല്ലാതെ പുസ്തകം എഴുതിയതിന് നിയമാനുസൃത നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം. പുസ്തകമെഴുതിയത് ചട്ടലംഘനമാണെന്ന് സംഭവത്തെക്കുറിച്ചന്വേഷിച്ച മൂന്നംഗസമിതി കണ്ടെത്തുകയും നടപടിക്കായി ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.

ജേക്കബ് തോമസിനെതിരെ വകുപ്പ് തല നടപടിയായിരിക്കും കൈക്കൊള്ളുക. അനുമതി ഇല്ലാതെ സ്രാവുകള്‍ക്കൊപ്പം എന്ന പുസ്തകം എഴുതിയതും, അതിലെ പരാമര്‍ശങ്ങളും ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനും സമിതി ശുപാര്‍ശ ചെയ്തിരുന്നു.

സര്‍വ്വീസിലിരിക്കെ സര്‍വ്വീസ് സ്റ്റോറി എഴുതുന്നതിനും, മാധ്യമങ്ങളോട് സംസാരിക്കുന്നതിനും മുന്‍കൂര്‍ അനുമതി വേണമെന്നാണ് നിയമം. ആഭ്യന്തരവകുപ്പ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് അധ്യക്ഷനും നിയമസെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ്, പി.ആര്‍.ഡി ഡയറക്ടര്‍ കെ അമ്പാടി എന്നിവര്‍ അംഗങ്ങളായുമുള്ള സമിതിയായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പുസ്തകത്തിലെ അന്‍പത് പേജുകളില്‍ ചട്ടവിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News