മഞ്ജു ഈ സൂപ്പര്‍താരത്തിന്റെ കട്ടഫാന്‍; ആരാധന തുറന്നുപറഞ്ഞപ്പോള്‍, ലഭിച്ച മറുപടി ഇങ്ങനെ

വെള്ളിത്തിരയിലെ മിന്നുന്ന വെളിച്ചത്തില്‍ നില്‍ക്കുമ്പോള്‍ താരജാഡ അലങ്കാരമായി കൊണ്ടുനടക്കുന്നവരാണ് അഭിനേതാക്കളില്‍ മിക്കവരും. എന്നാല്‍ അക്കൂട്ടര്‍ക്കെല്ലാം മാതൃകയാണ് വിജയ് സേതുപതി.

ഇപ്പോഴിതാ, വിജയ് സേതുപതിയോടുള്ള തന്റെ ആരാധന തുറന്നുപറഞ്ഞ് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. ഏഷ്യാവിഷന്‍ പുരസ്‌കാരദാന ചടങ്ങില്‍ വച്ചാണ് മഞ്ജു തന്റെ വിജയ് ആരാധന വെളിപ്പെടുത്തിയത്.

വിജയ് സേതുപതിക്ക് പുരസ്‌കാരം നല്‍കാന്‍ വേദിയില്‍ എത്തിയതായിരുന്നു മഞ്ജു. ഒരു കഥൈ സൊല്ലെട്ടുമാ വിക്രംവേദയിലെ ഈ പഞ്ച് ഡയലോഗ് പറഞ്ഞശേഷമാണ് മഞ്ജു സംസാരിക്കാന്‍ തുടുങ്ങിയത്.

”ഇവിടെയുള്ള എല്ലാവരെയും പോലെ തന്നെ ഞാനും വിജയ്‌യുടെ ഒരു ഫാനാണ്. താങ്കളുടെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. താങ്കള്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യമുണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു.”- മഞ്ജു പറഞ്ഞു.

ഇതിന് വിജയ് നല്‍കിയ മറുപടി ഇങ്ങനെ: സ്വന്തം നാട്ടിലുള്ളവര്‍ സ്‌നേഹിക്കുന്നത് കാണുന്നതിനേക്കാള്‍ സന്തോഷമാണ് അയല്‍നാട്ടുകാര്‍ സ്‌നേഹിക്കുന്നത് കാണുമ്പോള്‍. മഞ്ജു വാര്യരെ ഏറെ ഇഷ്ടപ്പെടുന്ന താന്‍ ആദ്യമായാണ് നേരില്‍ കാണുന്നതെന്നും വിജയ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel