വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

ദില്ലി: വനിതാ ജഡ്ജിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കാര്‍ ഡ്രൈവറായ യുവാവ് അറസ്റ്റിലായി. കഴിഞ്ഞ ദിവസം ഡല്‍ഹിയിലാണ് സംഭവം നടന്നത്. കര്‍കര്‍ദൂമ കോടതിയിലെ വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടുപോകാനായിരുന്നു യുവാവിന്റെ ശ്രമം.

കോടതിയിലേക്ക് പോകാനാണ് ജഡ്ജി കാറില്‍ കയറിയത്. എന്നാല്‍ ഡ്രൈവര്‍ എന്‍എച്ച് 24ല്‍ കൂടി ഹാപ്പര്‍ മേഖലയിലേക്ക് വാഹനം ഓടിച്ചുപോകുകയായിരുന്നു. അപകടം മനസിലാക്കിയ ജഡ്ജി ഉടന്‍ തന്നെ പൊലീസിനെയും സഹപ്രവര്‍ത്തകരെയും വിവരമറിയിച്ചു.

വാഹനം കണ്ടെത്താനായി പൊലീസ് ശ്രമം നടത്തുന്നതിനിടെ ഡ്രൈവര്‍ ഡല്‍ഹിയിലേക്കുതന്നെ കാര്‍ തിരികെയോടിച്ചു. ഏറെ ദൂരം സഞ്ചരിച്ച ശേഷമാണ് ഡ്രൈവര്‍ തിരികെ മടങ്ങാന്‍ സന്നദ്ധനായത്. ഇതിനിടെ ഗാസിയാപൂര്‍ ടോള്‍ പ്ലാസയില്‍ വെച്ച് വാഹനം തടഞ്ഞുനിര്‍ത്തി പൊലീസ് ഡ്രൈവറെ പിടികൂടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. ഒരു സ്വകാര്യ എജന്‍സിയുടെ ഡ്രൈവറാണ് ജഡ്ജിയുടെ വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് സ്വകാര്യ കമ്പനിയുടെ പങ്കിനെപ്പറ്റിയും പരിശോധന നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News