ഷെഫിന്‍ ജഹാനെ കാണും; അനുമതി ലഭിച്ചെന്ന് ഹാദിയ; മുഴുവന്‍ സമയ സുരക്ഷ ആവശ്യമില്ലെന്നും ഹാദിയ

സേലം: ഭര്‍ത്താവ് ഷെഫിന്‍ ജഹാനെ കാണാന്‍ ഒരു ദിവസം അനുവദിക്കാമെന്ന് പൊലീസ് പറഞ്ഞെന്ന് ഹാദിയ. സേലത്തെ കോളജിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹാദിയ.

ഹോമിയോ കോളജില്‍ തുടര്‍പഠനത്തിന് എത്തിയ തനിക്ക് മുഴുവന്‍ സമയ സുരക്ഷ ആവശ്യമില്ലെന്നും ഹാദിയ ആവശ്യപ്പെട്ടു. എന്നാല്‍ തത്ക്കാലം പൊലീസ് കൂടെയുണ്ടാകുമെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി.

ഷെഫിന്‍ ജഹാന് സന്ദര്‍ശനം അനുവദിക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് സേലം ഡിസിപി സുബ്ബലക്ഷ്മി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിതാവ് അശോകന് ഹാദിയയെ കാണുന്നതില്‍ തടസമില്ലെന്നും ഡിസിപി വ്യക്തമാക്കി.

സേലത്തെ കോളേജിലെത്തി ഹാദിയയെ കാണാന്‍ ഷെഫിന്‍ ജഹാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടുമെന്നും അശോകന്‍ പറഞ്ഞു.

ഷെഫിന് തീവ്രാദബന്ധമുണ്ടോയെന്ന് തീരുമാനിക്കേണ്ടതു കോടതിയാണെന്നും ഹാദിയയെ കാണാന്‍ സേലത്തേക്ക് പോകുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കോളേജിലെത്തി ഹാദിയയെ കാണുമെന്ന് ഷെഫിന്‍ ജഹാന്‍ പറഞ്ഞു. ഹാദിയയെ കാണരുതെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നും കോടതിയില്‍ വിശ്വാസമുണ്ടെന്നും ഷെഫിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയയെ വിട്ടുകിട്ടുന്നതിനുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഷെഫിന്‍ ജഹാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News